സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

മത്സ്യവ്യവസായ മേഖലയില്‍ സുസ്ഥിതി വളര്‍ത്താം...!

യുഎന്നിന്‍റെ ഭക്ഷ്യ-സുരക്ഷാ കേന്ദ്രം - റോം

12/07/2018 20:29

മത്സ്യവ്യവസായത്തിന്‍റെ മേഖലയില്‍ സുസ്ഥിതി വളര്‍ത്തണമെന്ന് ഫാവോയിലെ (FAO)
വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ഫെര്‍ണാന്‍റോ ചീക്കാ അഭിപ്രായപ്പെട്ടു.

ജൂലൈ 11-Ɔο തീയതി ബുധനാഴ്ച റോമിലെ ഫാവോ ആസ്ഥാനത്തു സംഗമിച്ച മത്സ്യവ്യവസായത്തിന്‍റെ മേഖലയിലെ സുസ്ഥിതി സംബന്ധിച്ച രാജ്യാന്തര സംഗമത്തിലാണ് വാത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്രകടനം നടത്തിയത്. സാമൂഹികം, പാരിസ്ഥിതീകം, വ്യവസായികം എന്നിങ്ങനെ മൂന്നു മേഖലകളിലാണ് മത്സ്യബന്ധത്തിന്‍റെ സുസ്ഥിതി ഇനിയും ആര്‍ജ്ജിക്കേണ്ടതെന്ന് മോണ്‍സീഞ്ഞോര്‍ ചീക്കാ തന്‍റെ പ്രബന്ധത്തില്‍ വ്യക്തമാക്കി.

ലോകത്ത് ലക്ഷോപലക്ഷം ജനങ്ങളാണ് മത്സ്യബന്ധനം ഉപജീവനമാക്കിയരിക്കുന്നത്. രാഷ്ട്രങ്ങളും സമൂഹങ്ങളും കുടുംബങ്ങളും അതിന്‍റെ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നുമുണ്ട്. എന്നാല്‍ മത്സബന്ധന കേന്ദ്രങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ നിരവധിയുമാണ്. അതിനാല്‍ സാമൂഹികവും, പാരിസ്ഥിതീകവും, വ്യവസായികവുമായ സുസ്ഥിതി സംവിധാനങ്ങള്‍ ഈ മേഖലയില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് വളര്‍ത്തിയെടുക്കാനായാല്‍ ആഗോളതലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മത്സബന്ധനത്തിന്‍റെ മൂന്നു മേഖലകളിലും - സുസ്ഥിതി ആര്‍ജ്ജിക്കാനാവുമെന്ന് മോണ്‍. ഫെര്‍നാണ്ടോ ചീക്കാ ചൂണ്ടിക്കാട്ടി.

മത്സ്യബന്ധനത്തിന്‍റെ മേഖലയില്‍ ഒരു ആഗോളസുസ്ഥിതി പദ്ധതി ഒരുക്കേണ്ട സമയം വൈകിയിരിക്കയാണെന്ന് തന്‍റെ പാരിസ്ഥിതിക ചാക്രികലേഖനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ് (LS 40).

ലോകത്തെ നല്ലൊരു ശതമാനം ജനങ്ങളും അനുദിന ഭക്ഷണമായി സമുദ്രോല്പന്നത്തെ ആശ്രയിച്ചു ജീവിക്കുമ്പോള്‍ മത്സബന്ധനം യാതൊരു നിയന്ത്രണവുമില്ലാതെ പോകുന്നത് തീര്‍ച്ചായായും ഭാവി സുസ്ഥിതിയെ ബാധിക്കുമെന്നതില്‍ സംശയമില്ല. മാത്രല്ല കടലിന്‍റെ ചൂഷണം അതിന്‍റെ സുസ്ഥിതിയെ തകര്‍ക്കുന്ന നിലയില്‍ എത്തിനില്ക്കുകയാണെന്നും മോണ്‍സീഞ്ഞോര്‍ ചീക്ക വിവരിച്ചു.


(William Nellikkal)

12/07/2018 20:29