സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പുതിയ കര്‍ദ്ദിനാളന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! @pontifex

നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ - പ്രഭാഷണം - AP

28/06/2018 18:53

നിയുക്ത കര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ദിനത്തിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ :

“പുതിയ കര്‍ദ്ദിനാളന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം :  റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍ ദൈവജനത്തിനുവേണ്ടിയുള്ള തന്‍റെ ശുശ്രൂഷയില്‍ ഈ നവകര്‍ദ്ദിനാളന്മാര്‍ സഹായമാവട്ടെ!”

ഈ സന്ദേശം വിവിധ ഇറ്റാലിയന്‍, ഇംഗ്ലിഷ് ഉള്‍പ്പെടെ
9 ഭാഷകളില്‍ പാപ്പാ കണ്ണിചേര്‍ത്തു.

ആഗോള സഭയുടെ വിവിധ സഭാ പ്രവിശ്യകളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമായി ഇത്തവണ
14 നവകര്‍ദ്ദിനാളന്മാരെയാണ് പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുത്തത്. ജൂണ്‍ 28, ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം
4 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന കര്‍ദ്ദനാള്‍ സംഘത്തിന്‍റെ സമ്മേളനത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷമദ്ധ്യേ അവരെ പാപ്പാ വാഴിച്ച്, കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വാഴിക്കല്‍ ശുശ്രൂഷയുടെ പ്രധാന ഭാഗങ്ങളായിരുന്നു,  ആദ്യം വചനശുശ്രൂഷ, പാപ്പായുടെ പ്രഭാഷണം, സ്ഥാനികമോതിരവും തൊപ്പിയും അണിയിക്കല്‍, ഓരോ കര്‍ദ്ദിനാളിനും സ്ഥാനിക ഭദ്രാസനദേവാലയത്തിന്‍റെ പേരു വെളിപ്പെടുത്തുന്ന തിട്ടൂരം നല്കല്‍ എന്നിവ.

വിവിധ ഭാഷകളിലുള്ള ട്വിറ്റര്‍ സന്ദേശം :
Preghiamo per i nuovi cardinali, affinché mi aiutino nel mio ministero di Vescovo di Roma per il bene di tutto il Popolo di Dio.

Beten wir für die neuen Kardinäle, damit sie mir zum Wohl des Gottesvolkes bei meinem Amt als Bischof von Rom zur Seite stehen.

Recemos por los nuevos cardenales, para que me ayuden en mi ministerio de Obispo de Roma por el bien de todo el Pueblo de Dios.

Prions pour les nouveaux cardinaux, afin qu'ils m'aident dans mon ministère d'évêque de Rome pour le bien de tout le peuple de Dieu.

Let us pray for the new Cardinals: may they assist me in my ministry as Bishop of Rome, for the good of all God’s people.

Rezemos pelos novos cardeais, para que me ajudem em meu ministério de Bispo de Roma para o bem de todo o Povo de Deus.

Módlmy sie za nowych kardynałów, aby wspierali mnie w posłudze Biskupa Rzymu dla dobra całego Ludu Bożego.

Pro novis Cardinalibus oremus, ut Nos iuvent Nostro in ministerio gerendo Episcopi Romani in universi Populi Dei beneficium.


(William Nellikkal)

28/06/2018 18:53