2018-06-25 19:01:00

‘മാനവിക പരിസ്ഥിതികത’ ജീവന്‍റെ ആത്മീയത മാനിക്കണം


 ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമി സംഗമത്തോട്... പാപ്പാ ഫ്രാന്‍സിസ്
പ്രഭാഷണത്തിന്‍റെ ആമുഖചിന്ത :

മാനവിക പരിസ്ഥിതികത ജീവന്‍റെ ധാര്‍മമികതയും ആത്മീയതയും മാനിക്കുന്നതാകണം. പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. “ആഗോളവത്കൃത ലോകത്ത് മനുഷ്യജീവന്‍റെ സ്ഥാനം,” എന്ന പ്രതിവാദ്യവിഷയത്തെ ആധാരമാക്കി ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമി (Pontifical Academy for Life) സംഘടിപ്പിച്ച രാജ്യാന്തര ചര്‍ച്ചാസമ്മേളനത്തിലെ 300-ല്‍ അധികം പ്രഗത്ഭരുമായി ജൂണ് 25-Ɔο തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പച്ചത്.

മാനവികപരിസ്ഥിത വൈവിധ്യമാര്‍ന്നതാണ്. ഗര്‍ഭധാരണത്തില്‍ ആരംഭിക്കുന്ന ജീവന്‍റെ നാമ്പ് പ്രകാശം കാണുന്നത് ആദ്യം ശൈശവം, തുടര്‍ന്ന് ബാല്യം, യുവത്വം, പ്രായപൂര്‍ത്തി, വാര്‍ദ്ധക്യം, മരണം എന്നിങ്ങനെയാണ്. തീര്‍ന്നില്ല, പിന്നെയും നിത്യജീവന്‍...! എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് മൂന്നേറുന്നത്. അത് കുടുംബത്തിലും സമൂഹത്തിലുമായിട്ടാണ് പ്രത്യേകമായി കടന്നുപോകുന്നത്. എന്നാല്‍ ജീവിതത്തിന് ഒരു അടിസ്ഥാന ലക്ഷ്യവും പ്രത്യാശയും അനിവാര്യമാണ്.

ലോലമായ മനുഷ്യജീവന്‍ രോഗഗ്രസ്ഥമാകുന്നു. അത് മുറിപ്പെടുന്നു, മാനസിക വ്യഥ അനുഭവിക്കുന്നു, പരിത്യക്തമാകുന്നു, പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. ചിലപ്പോള്‍ പാഴ്വസ്തുപോലെ വാര്‍ദ്ധക്യത്തില്‍ വലിച്ചെറിയപ്പെടുന്നു. എന്നിരുന്നാലും അതും മനുഷ്യജീവനാണ്! ജീവന്‍ ജീവന്‍തന്നെയാണ്! ദൈവം തന്ന പൊതുഭവനമായ ഭൂമിയില്‍ മറ്റു ജീവജാലങ്ങള്‍ക്കൊപ്പം മനുഷ്യവ്യക്തിയും പങ്കിടുന്നു, അതില്‍ കുടിയേറി പാര്‍ക്കുന്നു. ആഗോളവത്കൃത ലോകത്തെ ഇന്നിന്‍റെ “മാനവിക പരിസ്ഥിതികത”യില്‍ അതു എത്ര ഉയര്‍ന്നതായാലും താഴ്ന്നതായാലും (Human Ecololgy)  ജീവന്‍റെ ധാര്‍മ്മികതയും ആത്മീയതയും അവിടെ മാനിക്കപ്പെടണമെന്ന് ശാസ്ത്ര സമ്മേളനത്തിനെത്തിയ രാജ്യാന്തര പ്രിതിനിധികളോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

മനുഷ്യന്‍റെ ശാരീരികവും രസതന്ത്രപരവും സാങ്കേതികവും യാന്ത്രികവുമായ വശങ്ങളെ ഒരു ചികിത്സാകേന്ദ്രത്തിന്‍റെ ഗവേഷണശാലയില്‍‍ പഠിക്കാവുന്നതാണ്. എന്നാല്‍ മനുഷ്യജീവന്‍റെ അറിവിന്‍റെയും, ചിന്തയുടെയും, വികാരത്തിന്‍റെയും ആത്മീയതയുടെയും മേഖലകളെ ആഴമായും സമഗ്രമായും ഇനിയും പഠിക്കേണ്ടത് ഏറെ പ്രാമുഖ്യമുള്ള കാര്യമാണ്. അതിനാല്‍ നമുക്ക് പ്രകൃതിശാസ്ത്രങ്ങളില്‍നിന്ന് (Natural Sciences) ജൈവവൈജ്ഞാനികം (Wisdom of Life) ലഭ്യമല്ല. ഏതെങ്കിലും രാഷ്ട്രിയ മിമാംസയോ സാംസ്ക്കാരിക പ്രസ്ഥാനമോ യഥാര്‍ത്ഥത്തില്‍ ജീവനെ സംരക്ഷിക്കാന്‍ പോരുമോയെന്ന് പാപ്പാ ആശങ്കപ്പെട്ടു.

ജീവന്‍റെ നവവും മനോഹരവുമായ സംസ്ക്കാരത്തിലും തലമുറയിലും കാലഘട്ടത്തിലും അതിന്‍റെ ആത്മീയവും ക്രിയാത്മകവുമായ ഗുണഗണങ്ങളുടെ രൂപീകരണമുണ്ടാകണം. അവിടെ കുടുംബത്തിലേയ്ക്കും സമൂഹത്തിലേയ്ക്കുമുള്ള സ്നേഹബന്ധങ്ങളുടെ സംവിധാനങ്ങള്‍ ആവശ്യമാണ്. അവിടെ വ്രണിതാക്കള്‍ക്കും വേദനിക്കുന്നവര്‍ക്കും സാന്ത്വനം ലഭിക്കണം. അവിടെ വ്യക്തികള്‍ ദൈവമക്കളായി ആദരിക്കപ്പെടണം. അവിടെ ദൈവത്തിനും ക്രിസ്തുവിനും സ്ഥാനമുണ്ടാകണം! പാപ്പാ ഉദ്ബോധിപ്പിച്ചു. ...








All the contents on this site are copyrighted ©.