സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

മാതൃസന്നിധിയിലെ പുഷ്പ്പാര്‍ച്ചനയോടെ സഭൈക്യതീര്‍ത്ഥാടനത്തിനു തുടക്കമായി

മാതൃസന്നിധിയിലൊരു സ്നേഹാര്‍ച്ചന - OSS_ROM

21/06/2018 09:10

മാതൃസന്നിധിയിലെ പുഷ്പാര്‍ച്ചനയോടെ പാപ്പാ ഫ്രാന്‍സിസ് സ്വിറ്റ്സര്‍ലന്‍ഡ് അപ്പോസ്തോലികയാത്രയ്ക്ക് തുടക്കമിട്ടു. ജൂണ്‍ 20-Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം വൈകുന്നേരം വത്തിക്കാനില്‍നിന്നും ഏകദേശം 6 കി.മി. അകലെയുള്ള മേരി മേജര്‍ ബസിലിക്കയില്‍ എത്തി Salus Populi Romani “റോമിന്‍റെ രക്ഷിക” എന്ന അപരനാമത്തില്‍ വിഖ്യാതയായ ദൈവമാതാവിന്‍റെ പുരാതന വര്‍ണ്ണനാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സ്വിറ്റ്സര്‍ലണ്ടിലേയ്ക്കുള്ള തന്‍റെ 23-Ɔമത് അപ്പസ്തോലികയാത്രയ്ക്ക് പ്രതീകാത്മകമായി തുടക്കമിട്ടത്. പാപ്പാ 20-മിനിറ്റോളം ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍  മൗനമായി പ്രാര്‍ത്ഥനയില്‍ ചിലവൊഴിച്ച ശേഷമാണ് വത്തിക്കാനിലേയ്ക്ക് മടങ്ങിയത്.

ജൂണ്‍ 21 വ്യാഴാഴ്ചയാണ് സ്വിറ്റസര്‍ലണ്ടിലെ ജനീവനഗരത്തിലേയ്ക്കുള്ള ഏകദിന പ്രേഷിതയാത്ര. ക്രൈസ്തവസഭകളുടെ ആഗോളകൂട്ടായ്മ World Council of Churches സ്ഥാപിതമായതിന്‍റെ 70-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഈ സഭൈക്യ തീര്‍ത്ഥാടനം ജനീവയിലേയ്ക്ക് നടത്തുന്നത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ബുധനാഴ്ച വൈകുന്നേരം റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.  


(William Nellikkal)

21/06/2018 09:10