സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

അമല്‍ദേവിന്‍റെ ഈണവും വിജയ് യേശുദാസിന്‍റെ നാദവും

വിജയ് യേശുദാസ് - RV

08/06/2018 15:49

അമല്‍ദേവിന്‍റെയും ഫാദര്‍ പനച്ചിക്കച്ചന്‍റെയും സൃഷ്ടിയായി വീണ്ടും നല്ലൊരു ഭക്തിഗാനം – ഹൃദയതന്ത്രിയില്‍ തിരുഹിതം തരും...! നല്ല മലയാളത്തില്‍ ഗാനം സ്രഷ്ടാവിനെ  സ്തുതിക്കുന്നു! വിജയ് യേശുദാസിന്‍റെ തനിമയാര്‍ന്ന ആലാപനശൈലി  ഇവിടെ ശ്രദ്ധേയം!

ഹൃദയതന്ത്രിയില്‍
ഹൃദയതന്ത്രിയില്‍ തിരുഹിതം തരും
തവകൃപാംഗുലി താളം
അരുണ വര്‍ണ്ണമെന്‍ കവിളിലേറ്റതോ
മമ സമര്‍പ്പണോന്മാദം (2).
    -  ഹൃദയതന്തിയില്‍

അനഘസ്നേഹമേ കരുതിനിന്നു നീ
ദൂരെ നിന്നെന്‍ വിലാപം
താണുവീണു ഞാന്‍ തൃപ്പദങ്ങളെ
പുല്‍കി ധന്യമായ് ജന്മം (2).
- ഹൃദയതന്തിയില്‍

അനഘതേജസ്സാം കനക രശ്മിയാല്‍
സൂര്യനെന്നും തലോടി
ജീവനേറ്റു നീ ഭൂമി കന്യകേ
ഹരിതവിസ്മയം ചൂടി (2).
- ഹൃദയതന്തിയില്‍

ഗാനം ശബ്ദലേഖനംചെയ്തത് ഹാരി കൊറയയാണ്. ഹാരിയുടെ Soundscape സ്റ്റുഡിയോ അമല്‍ദേവിന്‍റെ സൃഷ്ടിക്ക് വേദിയായപ്പോള്‍ അദ്ദേഹത്തില്‍ ഒളിഞ്ഞിരിക്കുന്ന ഉന്നതനിലവാരമുള്ള ശബ്ദലേഖകനെയും (Sound Engineer) അമല്‍ദേവിന്‍റെ ഗാനത്തില്‍ കേള്‍ക്കാം! പനച്ചിക്കലച്ചനെയും അമല്‍ദേവിനെയും ഗായകന്‍ വിജയ് യേശുദാസിനെയും നന്ദിയോടെ ഓര്‍ക്കുന്നു.
ഒപ്പം പച്ചാളത്തുകാരന്‍ ഹാരി കൊറയയെയും!! 
Signor Musics-ന്‍റെ നസ്രായന്‍ എന്ന ഗാനശേഖരത്തില്‍നിന്നെടുത്തതാണ് ഈ ഗാനം.

 മറക്കാനാവാത്ത ഒത്തിരി നല്ല ഗാനങ്ങള്‍ :
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥത്തിരുനടയില്‍ പതിറ്റാണ്ടുകളായി ആലപിക്കപ്പെടുന്ന ഭക്തിഗാനമാണ്... “നീലാംബരത്തിന്നും മേലെ, വാഴുന്നൊരല്‍ഫോന്‍സാ ധ്യനേ...!”

ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയെ ആയിരങ്ങള്‍ ഈ ഗാനത്തിലൂടെ ഇന്നും ആത്മനിര്‍വൃതിയോടെ വിളിച്ചപേക്ഷിക്കുന്നു. ലളിത സുന്ദരവും ഭക്തിരസം തുളുമ്പുന്നതുമായ ഈ ഗാനം അമല്‍ദേവ്-പനച്ചിക്കല്‍ സൃഷ്ടിയാണെന്ന കാര്യം ആരും ഓര്‍ക്കുന്നുണ്ടാകില്ല! 30 വര്‍ഷത്തിലേറെയായി ഈ ഗാനം പുറത്തുവന്നിട്ട്. ബാംഗളൂര്‍ ‘ഡെക്കാന്‍’ സ്റ്റുഡിയോയിലാണ് 1982-ല്‍ ഗാനം റെക്കോര്‍ഡ് ചെയ്തത്. യുവഗായിക ചിത്രയും സംഘവുമാണ് അന്ന് ഈ ഗാനം ഉണ്ണീശോയുടെ സ്തുതിപ്പായി ആലപിച്ചത്. പനച്ചിക്കലച്ചന്‍റെ മൂലകൃതിയുടെ വരികളില്‍ അല്പസ്വല്പം ഭേദഗിതചെയ്താണ് നീലാംബരത്തില്‍ മേലെ... അല്‍ഫോന്‍സാമ്മയുടെ സ്തുതിപ്പാക്കിയത്. അമല്‍ദേവിന്‍റെ ഈണത്തില്‍ മാറ്റമില്ല!  അമല്‍ദേവും ഫാദര്‍ പനച്ചിക്കലും ചേര്‍ന്നുള്ള സൃഷ്ടിയില്‍ നിരവധി നല്ല ഗാനങ്ങള്‍മലയാളത്തിനു ലഭ്യാമാടിട്ടുണ്ട്. സൃഷ്ടിമുതല്‍ ഉത്ഥാനംവരെ... പഴയനിയമത്തിലെയും പുതിയനിയമത്തിലെയും രക്ഷാകര സംഭവങ്ങള്‍ ചിത്രീകരിക്കുന്ന Divine Milieu  എന്ന അത്യപൂര്‍വ്വ ഗാനശേഖരം പനച്ചിക്കലച്ചന്‍-അമല്‍ദേവ് കൂട്ടായ്മയുടെ ഒളിമങ്ങാത്ത ഈണങ്ങാണ്. സൗരയൂഥങ്ങളേ... ക്ഷീരപഥങ്ങളേ... എന്നു തുടങ്ങുന്ന ഗാനശേഖരം ‘ഡെക്കാനാ’ണ് പുറത്തുകൊണ്ടുവന്നത്.  അനശ്വരഗാനങ്ങളുടെ സ്രഷ്ടാക്കള്‍ക്ക് നന്ദി!


(William Nellikkal)

08/06/2018 15:49