2018-04-21 13:26:00

അവനവനാല്‍ സ്വയം നിറയരുത്-പാപ്പായുടെ ട്വീറ്റ്


"അഹ"ത്താല്‍ സ്വയം നിറയ്ക്കുന്നവനില്‍ ദൈവത്തിന് ഇടം ഉണ്ടാകില്ലെന്ന് മാര്‍പ്പാപ്പാ.

ഈ ശനിയാഴ്ച (21/04/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുകയും അവനവനുവേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്നവരുടെ ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

“ഒരുവന്‍ അവനവനനാല്‍ത്തന്നെ പൂരിതനെങ്കില്‍ അവനില്‍ ദൈവത്തിന് ഇടം ഉണ്ടാകില്ല. ആകയാല്‍ നമ്മുടെ ഹൃദയപരിവര്‍ത്തനത്തിനായി നമുക്ക് ദൈവത്തോട് അപേക്ഷിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്








All the contents on this site are copyrighted ©.