സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസിനെ തേടി ഫ്രഞ്ചു പുരസ്ക്കാരം

സ്കൗട്ടുകള്‍ സ്കാര്‍ഫ് അണിയിച്ചപ്പോള്‍ - പൊതുകൂടിക്കാഴ്ചാവേദി - AP

04/04/2018 16:37

2018-ലെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം പാപ്പാ ഫ്രാന്‍സിസിനു നല്കുന്നതായി പ്രഖ്യാപനമുണ്ടായി.
ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ സാഹിതീ സേവന സ്ഥാപനം (Mediterranea Foundaion for Literature) നല്കുന്ന ആത്മീയതയ്ക്കുള്ള
ഈ വര്‍ഷത്തെ പുരസ്ക്കാരം പാപ്പാ ഫ്രാന്‍സിസിനു നല്കുന്നതായി ഏപ്രില്‍ 4-Ɔο തിയി രാവിലെയാണ് പ്രഖ്യാപനമുണ്ടായത്.

ജനങ്ങളുമായുള്ള ഹൃദ്യവും ഊഷ്മളവുമായ പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ചകള്‍, മനുഷ്യാസ്തിത്വത്തെ സ്പര്‍ശിക്കുകയും നന്മയുടെ വഴികള്‍ തെളിയിക്കുകയും ചെയ്യുന്ന തന്മയീഭാവമുള്ള കാലികമായ പ്രഭാഷണങ്ങള്‍, സമാധാനവും യുദ്ധവും, മതവും രാഷ്ട്രീയവും, ആഗോളവത്ക്കരണവും സാസ്ക്കാരികാന്തരവും, മതമൗലികവാദവും മതനിരപേക്ഷതയും, ഭൂമിയും പരിസ്ഥിതിസംരക്ഷണവും, ലോകത്തെ അസമത്വവും നവമായ അടിമത്വങ്ങളും, മതാന്തരസംവാദവും സഭകളുടെ ഐക്യവും... എന്നിങ്ങനെ  മാനവികതയുടെ വൈവിദ്ധ്യമാര്‍ന്ന മേഖലകളെ സ്പര്‍ശിക്കുന്ന ചിന്താധാരയും പ്രവര്‍ത്തനങ്ങളുമുള്ള ഒരു മഹാത്മാവായി പാപ്പാ ഫ്രാന്‍സിസിനെ വിലയിരുത്തിക്കൊണ്ടാണ് യൂറോപ്യന്‍ സാഹിത്യകാര സംഘം പുരസ്ക്കാരം പാപ്പാ ഫ്രാന്‍സിസിന് സമ്മാനിക്കുതെന്ന് പ്രഖ്യാപന പത്രിക വ്യക്തിമാക്കി.


(William Nellikkal)

04/04/2018 16:37