2018-03-21 15:24:00

പാപ്പാ ഫ്രാന്‍സിസിന്‍റെ പെസഹാത്തിരുക്കര്‍മ്മങ്ങള്‍ റോമിലെ ജയിലില്‍


മാര്‍ച്ച് 29 പെസഹാവ്യാഴാഴ്ച വൈകുന്നേരം
റോമിലെ റെജീനാ ചേളി ജയിലില്‍

പെസഹവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷയും പെസഹാബലിയര്‍പ്പണവും പാപ്പാ ഫ്രാന്‍സിസ് റോമിലെ ജയില്‍വാസികള്‍ക്കൊപ്പം നടത്തും.

മാര്‍ച്ച് 29-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും കാറില്‍ 2 കി.മി. സഞ്ചരിച്ച് പ്രാദേശിക സമയം വൈകുന്നേരം
4 മണിക്ക് ‌ടൈബര്‍ നദീതീരത്തുള്ള റോമാനഗരത്തിന്‍റെ പ്രധാന ജയില്‍, റെജീന ചേളിയില്‍ (Regina Coeli) പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേരും. ആദ്യം തിരഞ്ഞെടുക്കപ്പെട്ട ജയിലിലെ 12 പേരുടെ പാദക്ഷാളനകര്‍മ്മം നടത്തുന്ന പാപ്പാ, അന്തേവാസികള്‍ക്കൊപ്പം സമൂഹബലിയുമര്‍പ്പിക്കും. അവര്‍ക്കായി വചനചിന്തകളും പാപ്പാ പങ്കുവയ്ക്കുമെന്ന് പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ട്, ആര്‍ച്ചുബിഷപ്പ് ഹൊര്‍ഹെ ജാന്‍സ്വെയിന്‍ മാര്‍ച്ചു 20-Ɔο തിയതി ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

റോമാനഗരത്തിലെ പുരാതനവും വിഖ്യാതവുമായ ജയിലാണ്, ലത്തീന്‍ ഭാഷയില്‍ ‘സ്വര്‍ഗ്ഗരാജ്ഞി’ എന്നര്‍ത്ഥം വരുന്ന “റെജീനാ ചേളി” Regina Coeli. ഇപ്പോള്‍ 910 ജയില്‍പ്പുള്ളികളുള്ള തടവറയാണിത്. 1654-ല്‍ ഒരു കന്യകാലയമായി തുടങ്ങിയ കെട്ടിടമാണ്
1881 സര്‍ക്കാര്‍ അധീനത്തില്‍ ജയിലായി പരിണമിച്ചത്. സിനിമാശാല, നീന്തല്‍ക്കുളം എന്നിവ ഉള്‍പ്പെടെ സൗകര്യങ്ങളുള്ള വസ്തൃതമായ തടവറയാണ് ഇന്ന് റോമിലെ “റെജീന ചേളി”.








All the contents on this site are copyrighted ©.