സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ജനത്തിന്‍റെ വിമോചനമാണ് കുടിയേറ്റക്കാരോടുള്ള പ്രതിബദ്ധത

രാജ്യാന്തര കത്തോലിക്ക കുടിയേറ്റ കമ്മിഷന്‍ - AP

08/03/2018 19:47

കത്തോലിക്ക കുടിയേറ്റ കമ്മിഷന്‍റെ സമ്പൂര്‍ണ്ണസമ്മേളനം

കുടിയേറ്റം സംബന്ധിച്ച രാജ്യാന്തര കത്തോലിക്കാ കുടിയേറ്റക്കമ്മിഷന്‍റെ സമ്പൂര്‍ണ്ണ  സമ്മേളനത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. 200-ല്‍ അധികം രാജ്യാന്തര പ്രതിനിധകള്‍ പങ്കെടുത്ത കത്തോലിക്കാ സംഘടകളുടെ ആഗോള കമ്മിഷന്‍ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ചാണ് മാര്‍ച്ച് 8-Ɔο തിയതി വ്യാഴാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തിയത്. 1951-ല്‍ കുടിയേറ്റക്കാരെ തുണയ്ക്കുന്നതിന് അമേരിക്കയില്‍ തുടക്കിമിട്ടതാണ് ഈ കത്തോലിക്കാ പ്രസ്ഥാനം.

ക്രിസ്തുവിന്‍റെ ഉപവിയാല്‍ പ്രേരിതമായി 6 പതിറ്റാണ്ടിലേറെയായി അതാതു രാജ്യങ്ങളിലെ കുടിയേറ്റക്കാരെ സഹായിക്കാന്‍ തുടങ്ങിയ പ്രസ്ഥാനത്തിന് പ്രസക്തിയും പ്രാധാന്യവും ഇന്ന് ഏറെ വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് പാപ്പാ ആമുഖമായി ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്തെ വിവിധ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ക്ലേശിക്കുന്നത് ആയിരക്കണക്കിന് കുടിയേറ്റക്കാരുമാണ്. ഇസ്രായേല്‍ ജനത്തിന്‍റെ വിമോചനം ദൈവം മോശയെ ഏല്പിച്ചപോലെ (പുറപ്പാട് 3, 7) പാവങ്ങളുടെ സമുദ്ധാരണവും, പീഡിതരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും വിമോചനവും ദൈവം ഇന്ന് സഭയെ ഏല്പിച്ചിരിക്കുന്ന ദൗത്യമാണ്. കാലം മാറിയപ്പോള്‍ കുടിയേറ്റത്തിന്‍റെ ആവശ്യങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിഷന്‍റെ ദൗത്യത്തിലും സമര്‍പ്പണത്തിലും മാറ്റമില്ലാതെ തുടരുകയാണെന്ന്, പ്രസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

പീഡിതരുടെ കണ്ണീരൊപ്പാനുള്ള പ്രസ്ഥാനമാണ് ആഗോള കത്തോലിക്കാ കുടിയേറ്റ കമ്മിഷനെന്നും, അത് ഇന്നും ജനത്തിന് പ്രത്യാശ പകരുന്ന സംരംഭമാണ്. അഞ്ചു ഭൂഖണ്ഡങ്ങളെയും ആശ്ലേഷിക്കുന്ന കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കമ്മിഷന്‍റെ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്‍റെ സമൂഹികചുറ്റുപാടിലും വെല്ലുവിളികളിലും സഭയുടെ തന്നെ അജപാലന പ്രതിബദ്ധതയുടെ ഭാഗമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തും...


(William Nellikkal)

08/03/2018 19:47