സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

യൂറോപ്യന്‍ രാജ്യങ്ങളുടെ ദൈവവിളി സംഗമം

വൈദികാര്‍ത്ഥികളുമായൊരു നേര്‍ക്കാഴ്ച വത്തിക്കാനില്‍... - REUTERS

01/03/2018 08:50

യൂറോപ്യന്‍ രാജ്യങ്ങളുടെ ദൈവവിളി സംഗമം – അല്‍ബേനിയയില്‍...

സഭാദൗത്യത്തില്‍ പങ്കുചേരുവാനും വിശ്വാസികളുടെ ശുശ്രൂഷയ്ക്കുമായി ഇന്നും ധാരാളംപേരെ ദൈവം വിളിക്കുന്നുണ്ടെന്ന് ദേശീയ മെത്രാന്‍ സിമിതികളുടെ യൂറോപ്യന്‍ കൂട്ടായ്മ (Congress of European National Delegates for the Pastoral Care of Vocations) പ്രസ്താവിച്ചു.

“അങ്ങേ വചനാനുസൃതം…” എന്ന് അര്‍ത്ഥം വരുന്ന In Verbo Tuo എന്ന ദൈവവിളിയെ സംബന്ധിച്ച സഭാപ്രബോധനത്തിന്‍റെ 20-Ɔο വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദൈവവിളി സംഗമം അല്‍ബേനിയിയുടെ തലസ്ഥാന നഗരമായ തിരാനയില്‍ തുടക്കമായത്.
50 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 28-Ɔο തിയതി ബുധനാഴ്ച  ആരംഭിച്ച് മാര്‍ച്ച് 3-Ɔο തിയതി ശനിയാഴ്ച സമാപിക്കുന്നതാണ് ഈ രാജ്യാന്തര ദൈവവിളി സംഗമം. ഫെബ്രുവരി  27-ന് പുറത്തുവിട്ട യൂറോപ്യന്‍ കൂട്ടായ്മയുടെ പ്രസ്താവന അറിയിച്ചു.

ഓരോ കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ദൈവവിളിയുടെ നവമായ വെല്ലുവിളികളാണ് യുവജനങ്ങളെ കാത്തിരിക്കുന്നത്. അതിനാല്‍ യുവതീയുവാക്കളുടെ ദൈവവിളിയെക്കുറിച്ച് സൂക്ഷ്മമായ പരിശോധനയും മാനസികാപഗ്രഥനവും ആവശ്യമാണ്.  ദൈവവിളിയുടെ വിവേചനത്തിന്‍റെയും തിരഞ്ഞെടുപ്പിന്‍റെയും പാതയില്‍ അര്‍ത്ഥികളെ ശ്രദ്ധയോടെ അനുധാവനംചെയ്യേണ്ടതും അനിവാര്യമാണ്.  

20 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദൈവവിളിയുടെ കാലികമായ വെല്ലുവിളികളോട് സഭ പ്രത്യുത്തരിച്ചുകൊണ്ട് പുറത്തുകൊണ്ടുവന്ന പ്രമാണരേഖയാണ് In Verbo Tuo,  “അങ്ങയുടെ വചനാനുസൃതം…”. യൂറോപ്പിലെ ദേശീയ മെത്രാന്‍ സമിതികളുടെ കൂട്ടായ്മ തന്നെയാണ് 1997-ല്‍ ഈ പ്രബോധനത്തിന്‍റെ കരടുരൂപം വത്തിക്കാനു സമര്‍പ്പിച്ചത്. “യുവജനങ്ങളുടെ വിശ്വാസവും,  ദൈവവിളിയുടെ വിവേചനവും തിരഞ്ഞെടുപ്പും…” എന്ന പ്രമേയവുമായി ആഗോള സഭയിലെ മെത്രാന്മാര്‍ സിനഡുസമ്മേളനത്തിന് ഒരുങ്ങുന്ന സമയത്ത് ദൈവവിളിയെ സംബന്ധിച്ച യൂറോപ്പിലെ സഭയുടെ സംഗമവും ചര്‍ച്ചകളും ഏറെ പ്രസക്തമാണെന്ന് (CCEE – Congress  of the Conferences of the European Episcopates) യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ പ്രസ്താവന വ്യക്തമാക്കി.

യുറോപ്യന്‍ മെത്രാന്‍ സമിതികളുടെ യുവജന കമ്മിഷന്‍ ചെയര്‍മാനും ഇറ്റലിയിലെ കോമോയുടെ മെത്രാനുമായ ബിഷപ്പ് ഓസ്കര്‍ കന്തോണി, ലുക്സംബര്‍ഗിലെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഷോണ്‍ ക്ലൗഡ് ഹോലെറിച്ച്, തിരാനയുടെ മെത്രാന്‍ ബിഷപ്പ് ഒത്താവിയോ വിത്താലെ, അല്‍ബേനിയയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ദൈവവിളി കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ലെഹ്സ്സെ എന്നിവരാണ് സമ്മേളനത്തിന് നേതൃത്വംനല്കുന്നത്.


(William Nellikkal)

01/03/2018 08:50