2018-02-22 19:21:00

ഭയപ്പെടാതെ ജീവിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോട്


ഫെബ്രുവരി 22-Ɔο തിയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ 2018-Ɔമാണ്ടിലെ
33-Ɔമത് ലോക യുവജനദിന സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ലോകയുവതയെ ഉദ്ബോധിപ്പിച്ചത്.

രക്ഷാകര പദ്ധതിയിലേയ്ക്ക് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട നസ്രത്തിലെ യുവതി, മറിയത്തോട് ദൈവദൂതന്‍ ഓതിയ, “മറിയമേ, ഭയപ്പെടേണ്ട, ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു!” (ലൂക്ക 1, 30) എന്ന വചനത്തിന്‍റെ വെളിച്ചത്തിലാണ് യുവജനങ്ങള്‍ക്കായുള്ള ഈ വര്‍ഷത്തെ സന്ദേശം പാപ്പാ ഫ്രാന്‍സിസ് ആരംഭിക്കുന്നത്.

സ്നേഹമില്ലായ്മ, തിരസ്ക്കരണം എന്നിവ ഇന്നത്തെ യുവജനങ്ങളുടെ ഭീതിയാണ്. ഇന്നിന്‍റെ എത്തിപ്പെടാനാവാത്ത സാങ്കേതികതയുടെയും കൃത്രിമമായ മാനദണ്ഡങ്ങളില്‍ കുഴഞ്ഞ് ഭയത്തില്‍ ജീവിക്കുന്ന യുവജനങ്ങളുമുണ്ട്. അതുകൊണ്ട് അവരുടെ പ്രതിഛായ “ഫോട്ടോ ഷോപ്പ്”ചെയ്ത (to photo-shop) മുഖംമൂടിയുമായി ജീവിക്കാന്‍ തത്രപ്പെടുന്നതിന്‍റെ ഭയത്തില്‍ കഴിയുന്നവരുമുണ്ട്. സാമൂഹ്യസമ്പര്‍ക്ക മാധ്യമ ശൃംഖലയില്‍ വേണ്ടുവോളും “ലൈക്കസ്” (likes) കിട്ടാനുള്ള വ്യഗ്രതയും പലപ്പോഴും അവരെ അലട്ടുന്നുണ്ട്. അങ്ങനെ അപര്യാപ്തതയുടെ അവബോധത്തില്‍നിന്നും  ഉയരുന്ന ബഹുമുഖങ്ങളായ ഭീതിയും അനിശ്ചിതത്ത്വവുമാണ് ഇന്നത്തെ യുവജനങ്ങളുടെ പ്രശ്നമെന്ന് സന്ദേശത്തില്‍ പാപ്പാ ആമുഖമായി ചൂണ്ടിക്കാട്ടുന്നു.
പിന്നെയും ചിലര്‍ക്ക് തൊഴിലിനെക്കുറിച്ചുള്ള അനിശ്ചിതത്ത്വത്തില്‍നിന്നും, സംതൃപ്തമായൊരു സ്ഥാനത്ത് തൊഴില്‍പരമായി എത്തിച്ചേരാന്‍ ആവാത്തതിന്‍റെയും, അങ്ങനെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാത്തതിന്‍റെയും ഭയത്തില്‍ ഞെരുങ്ങിക്കഴിയുന്നുണ്ടെന്നും പാപ്പാ എടുത്തുപറയുന്നുണ്ട്.

വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, ഇന്ന് അങ്ങനെ ഭീദിതമായ അവസ്ഥയിലാണ് ലോകജനതയില്‍ അധികം പേരും ജീവിക്കുന്നത്! ദൈവത്തില്‍ വിശ്വസിക്കുന്നവര്‍പോലും ഈ ഭയപ്പാടില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. ചിലര്‍ ചിന്തിച്ചേക്കാം ദൈവം എന്താണ് എന്നെ ഇങ്ങനെ വലയ്ക്കുന്നത്? ദൈവം ആവശ്യപ്പെടുന്നതെല്ലാം എനിക്ക് ഏറ്റെടുക്കാനാവില്ലെന്നു ചിന്തിക്കാം. പിന്നെയും ചിന്തകള്‍ പോകുന്നത് – ദൈവികവഴിയെ ചരിച്ചാല്‍ അവിടുന്ന് അതിന് ഒരു ഉറപ്പ്, ‘ഗ്യാരന്‍റി’ തരുമോ? ഞാന്‍ അവസാനം നിരാശപ്പെടേണ്ടി വരുമോ? എനിക്ക് ഇപ്പോള്‍ ഉള്ള ഉണര്‍വ്വു നഷ്ടപ്പെടുമോ? ജീവിതത്തില്‍ അവസാനംവരെ എങ്ങനെ പിടിച്ചുനില്ക്കാനാകും? ഇവയെല്ലാം ഇന്നത്തെ യുവജനങ്ങളുടെ ആകുലതകളാണെന്നു പറഞ്ഞുകൊണ്ട്... പാപ്പാ ഫ്രാന്‍സിസ് പ്രത്യാശ പകരുന്ന സന്ദേശം മെല്ലെ ലോകയുവതയ്ക്കായി 4 ചെറിയ അദ്ധ്യായങ്ങളായി ചുരുളഴിയിക്കുന്നു.....!!

For full Mess of Pope Francis in English cf. World Youth Day XXXIII Message of 2018  in www.vatican.va








All the contents on this site are copyrighted ©.