2018-02-16 12:47:00

മനസ്സാക്ഷിയെ കുലുക്കുന്ന ക്രിസ്തുസന്ദേശം-പാപ്പായുടെ ട്വീറ്റ്


യേശുവിന്‍റെ സന്ദേശം ലൗകികബദ്ധമായ മതശക്തികള്‍ക്ക് വെല്ലുവിളിയാണെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ വെള്ളിയാഴ്ച(16/02/18) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ യാഥാര്‍ത്ഥ്യം എടുത്തുകാട്ടിയിരിക്കുന്നത്.

“യേശുവിന്‍റെ സന്ദേശം അസ്വസ്ഥജനകവും നമ്മെ അലോസരപ്പെടുത്തുന്നതുമാണ്, കാരണം, അത് ഐഹികമതശക്തികളെ വെല്ലുവിളിക്കുന്നതും മനസ്സാക്ഷികളില്‍ ചലനം സൃഷ്ടിക്കുന്നതുമാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 








All the contents on this site are copyrighted ©.