സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ശീതകാല ഒളിംപിക്സില്‍ വത്തിക്കാന്‍റെ പങ്കാളിത്തം

കൊസോവോയുടെ ആല്‍ബിന്‍ തിഹാരി - ആല്‍പൈന്‍ സ്കീയിങ്ങിന്‍റെ അന്ത്യത്തില്‍... - REUTERS

15/02/2018 09:04

സമാധാനസന്ദേശവുമായി വത്തിക്കാന്‍
ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കുന്നു:

ശീതകാല ഒളിപിംക്സില്‍ വത്തിക്കാന്‍റെ കന്നി സാന്നിദ്ധ്യം സമാധാന ദൗത്യമെന്ന് വത്തിക്കാന്‍റെ ദിനപത്രം, ഫെബ്രുവരി ലൊസര്‍വത്തോരെ റൊമാനോ ഫെബ്രുവരി 13 പതിപ്പാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്ഘാടന ചടങ്ങില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വീഡിയോ സന്ദേശം,
മാരത്തോണില്‍ പങ്കെടുക്കുന്ന ചെറിയ വത്തിക്കാന്‍റെ ടീം,
ഭാവി ഒളിംപിക്സ് പരിപാടികളിലെ മൂല്യാധിഷ്ഠത നീക്കങ്ങളെ പിന്‍താങ്ങുന്ന വത്തിക്കാന്‍റെ പ്രതിനിധിസംഘം എന്നിവയാണ് തെക്കന്‍ കൊറിയയിലെ പിയോങ്ചാങില്‍ ഫെബ്രുവരി 9-മുതല്‍ 25-വരെ  അരങ്ങേറുന്ന ശീതകാല ഒളിംപിക്സില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ ആദ്യ സാന്നിദ്ധ്യം വെളിപ്പെടുത്തുന്നത്. വത്തിക്കാന്‍റെ ദിനപത്രം ചൂണ്ടിക്കാട്ടി.

ഒളിപിക് കമ്മിറ്റിയുടെ 132-Ɔമത് പൊതുസമ്മേളനത്തിലും, 23-Ɔമത് ശീതകാല ഒളിംബിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങുകളിലും വത്തിക്കാന്‍റെ പ്രതിനിധികള്‍ പങ്കെടുത്തതും സമാധാനവഴികളിലെ ക്രിയാത്മകമായ നീക്കങ്ങളാണെന്നും പത്രം റിപ്പോര്‍ട് ചെയ്തു. മത്സരമല്ല വത്തക്കാന്‍റെ ലക്ഷ്യം, സമാധാനപാതയിലെ ധാര്‍മ്മിക ദൗത്യമാണ് വത്തിക്കാന്‍റെ ഈ പങ്കാളിത്തം ലക്ഷ്യംവയ്ക്കുന്നത്.  മനസാക്ഷിയുടെയും ധാര്‍മ്മികതയുടെയും, സുവിശേഷമൂല്യങ്ങളുടെയും വീക്ഷണത്തില്‍ നന്മയ്ക്കായുള്ള സാന്നിദ്ധ്യമാണ് വത്തിക്കാന്‍റേതെന്ന് വാര്‍ത്ത വ്യക്തമാക്കി.

സൗഹൃദത്തിന്‍റെയും കായികസംഗമത്തിന്‍റെയും വന്‍ ആഘോഷമാണ് ഒളിംപിക്സെങ്കില്‍ അതുവഴി ലോകസമാധാനവും, ജനങ്ങളുടെ ഐക്യദാര്‍ഢ്യവുമാണ് വത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്.  ഉത്തേജക ഔഷധങ്ങളുടെ കായിക ലോകത്തെ ഉപയോഗം ഇല്ലാതാക്കുക, മാനവികതയുടെ ക്യാന്‍സര്‍പോലെ കൂടെയായിരിക്കുന്ന അഴിമതിയുടെ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയും ഒളിംപിക്സിലുള്ള വത്തിക്കാന്‍റെ പങ്കാളിത്തത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്. 


(William Nellikkal)

15/02/2018 09:04