മാര്‍പ്പാപ്പായുടെ തിരുക്കര്‍മ്മ കാര്യാലയത്തിന് പുതിയ നേതൃത്വം.
പോളണ്ടു സ്വദേശിയും ക്രക്കോവ് അതിരൂപതാവൈദികനുമായ മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ചിനെയാണ് തന്റെ ആരാധനാക്രകര്‍മ്മങ്ങളുടെ ചുമതല (MASTER OF PONTIFICAL LITURGICAL CELEBRATIONS) ഫ്രാന്‍സീസ് പാപ്പാ ഏല്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് (09/02/18) പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
നവസുവിശേഷവത്ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റൊഫ് മാര്‍ക് യാനൊവിച്ച്.
ഇറ്റലി സ്വദേശിയായ അമ്പത്തിമൂന്നു വയസ്സു പ്രായമുള്ള മോണ്‍സിഞ്ഞോര്‍ ഗ്വീദൊ മരീനിയാണ് നാളിതുവരെ പാപ്പായുടെ ആരാധനക്രമാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നത്.
All the contents on this site are copyrighted ©. |