ദക്ഷിണകൊറിയയിലെ പ്യെയോംഗ്ചാങില് നടക്കാന്‍ പോകുന്ന ശീതകാല ഒളിമ്പിക് മത്സരത്തിലേക്ക് വത്തിക്കാന്‍ കായികതാരങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നു.
അന്താരാഷ്ട്ര ഒളിമ്പിക് സമിതി വത്തിക്കാന്‍ കായികസംഘത്തെ ക്ഷണിച്ചത് ഇത് ആദ്യമായിട്ടാണ്.
ഈ ഒളിമ്പിക്സില്‍ സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ മെല്‍ചോര്‍ സാഞ്ചെസ് ദെ തോക്കയുടെ നേതൃത്വത്തിലുള്ള വത്തിക്കാന്‍ കായിക പ്രതിനിധിസംഘത്തിന്റെ സാന്നിധ്യം പ്രതീകാത്മകമായിരിക്കും.
പ്യെയോംഗ്ചാങില് ഈ മാസം 9 ന് (09/02/18) ഉദ്ഘാടനം ചെയ്യപ്പെടുന്ന ശീതകാല ഒളിമ്പിക് മത്സരങ്ങള്‍ ഇരുപത്തിയഞ്ചാം തിയിതി സമാപിക്കും.
All the contents on this site are copyrighted ©. |