സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

“റോമിന്‍റെ രക്ഷിക”യുടെ തിരുനാളില്‍ പാപ്പാ ഫ്രാ‍ന്‍സിന്‍റെ ദിവ്യബലി

കന്യകാനാഥയ്ക്കൊരു പുഷ്പാര്‍ച്ചന - റോമിന്‍റെ രക്ഷികയുടെ തീര്‍ത്ഥത്തിരുനടയില്‍ - OSS_ROM

24/01/2018 19:00

റോമിലെ മേരി മേജര്‍ മഹാദേവാലയത്തിലെ ചെറിയ അള്‍ത്താരയിലാണ് “റോമിന്‍റെ രക്ഷിക” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കന്യകാനാഥയുടെ പുരാതന വര്‍ണ്ണനാചിത്രം (Icon)  സ്ഥാപിതമായിട്ടുള്ളത്. പുനര്‍പ്രതിഷ്ഠയുടെ തിരുനാള്‍ ആചരിച്ചുകൊണ്ടാണ് ജനുവരി 28-Ɔ൦ തിയതി ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിക്കാണ് പാപ്പാ ഫ്രാന്‍സിസ് അവിടെ ദിവ്യബലിയര്‍പ്പിക്കുന്നത്.  മഹാദേവാലയത്തിന്‍റെ റെക്ടറും പ്രധാനപുരോഹിതനുമായ കര്‍ദ്ദിനാള്‍ സ്റ്റനിസ്ലാവൂസ് റയില്‍ക്കൊ സഹകാര്‍മ്മികനായിരിക്കും. വത്തിക്കാന്‍റെ ആരാധനക്രമകാര്യാലയം ജനുവരി 24-ന് ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റോമിന്‍റെ രക്ഷികയായ കന്യാകാനാഥയോട് പ്രത്യേക ഭക്തിയുള്ള പാപ്പാ ഫ്രാന്‍സിസ് തന്‍റെ സ്ഥാനാരോഹണനാള്‍ മുതല്‍ അപ്പസ്തോലിക യാത്രകള്‍ക്ക് മുന്‍പും പിന്‍പും മഹാദേവാലയത്തിലെ കന്യാകാനാഥയുടെ മുന്നിലെത്തി പുര്‍ഷ്പാര്‍ച്ചന നടത്തുന്നത് പതിവാണ്.

എഡി 590-ലാണ് ദൈവമാതാവിന്‍റെ ഈ ഐകണോഗ്രാഫിക് ചിത്രം മദ്ധ്യപൂര്‍വ്വദേശത്തുനിന്നും റോമില്‍ എത്തിച്ചേര്‍ന്നത്. ഗ്രിഗരി ഒന്നാമന്‍ പാപ്പാ അത് ഏറ്റുവാങ്ങിയതിന് ചരിത്രരേഖകളുണ്ട്. 1838-ലെ അമലോത്ഭവത്തിരുനാളില്‍ ഈ വര്‍ണ്ണനാ ചിത്രത്തിന്‍റെ പുനര്‍പ്രതിഷ്ഠ റോമിലെ ബസിലിക്കയില്‍ നടത്തപ്പെട്ടു. അന്നു മുതലാണ് റോമാനിവാസികള്‍ റോമിന്‍റെ രക്ഷികയുടെ തിരുനാള്‍ ആചരിക്കാന്‍ തുടങ്ങിയത്.  


(William Nellikkal)

24/01/2018 19:00