സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ചിലി-പെറു രാജ്യങ്ങള്‍ അണിഞ്ഞൊരുങ്ങി

സാന്തിയാഗോ - ചിലി പെറു രാജ്യങ്ങള്‍ അണിഞ്ഞൊരുങ്ങി. - AFP

09/01/2018 20:05

15-21 ജനുവരി 2018 പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര 
ആദ്യഘട്ടം സന്ദര്‍ശനം ചിലിയില്‍ 15-18 ജനുവരി 2018

15 ജനുവരി 2018, തിങ്കള്‍ 
പ്രാദേശിക സമയം രാവിലെ
08.00 റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും
പാപ്പാ ഫ്രാന്‍സിസ് പുറപ്പെടും. ചിലിയുടെ തലസ്ഥാന നഗരമായ സാന്തിയാഗോയിലേയ്ക്ക്.
ചിലിയിലെ സമയം രാത്രി
08.10-ന് സാന്തിയാഗോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
      ഔദ്യോഗിക സ്വീകരണച്ചടങ്ങ് വിമാനത്താവളത്തില്‍0
9.00 മണിക്ക് എയര്‍പ്പോര്‍ടില്‍നിന്ന് കാറില്‍ യാത്രചെയ്ത് സാന്തിയാഗോയിലെ
    വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍ അത്താഴംകഴിച്ച് പാപ്പാ വിശ്രമിക്കും.

16 ജനുവരി ചൊവ്വാഴ്ച
രാവിലെ പ്രാദേശിക സമയം
08.20-ന് രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.
     പലാസോ ദേ ലാ ബനേദാ (Presidential Palace)
     പാപ്പായുടെ പ്രഭാഷണം.
09.00 ചിലിയുടെ പ്രസിഡന്‍റുമായുള്ള വ്യക്തിഗത കൂടിക്കാഴ്ച
10.30 ഓ-ഹിഗ്ഗിന്‍സ് പാര്‍ക്കിലെ സമൂഹബലിയര്‍പ്പണം
        പാപ്പായുടെ വചനപ്രഭാഷണം.
വൈകുന്നേരം
04.00 മണിക്ക്  സ്ത്രീകള്‍ക്കായുള്ള സാന്തിയാഗോയിലെ ജയില്‍ സന്ദര്‍ശനം.
05.15 വൈദികരും വൈദികവിദ്യാര്‍ത്ഥികളും, സന്ന്യസ്തരും
    സന്ന്യാസാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച.
    പാപ്പായുടെ പ്രഭാഷണം.
06.15 ചിലിയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച –
     സാന്തിയാഗോയിലെ ഭദ്രാസന ദേവാലയത്തിന്‍റെ സങ്കീര്‍ത്തന മുറിയില്‍.
     പാപ്പായുടെ പ്രഭാഷണം.
07.15 തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള സ്വകാര്യസന്ദര്‍ശനം –
    ഫാദര്‍ ആല്‍ബെര്‍തോ ഹുര്‍ത്താഡോ എസ്.ജെ.
    ഈശോ സഭാംഗവുമായുള്ള സ്വകാര്യനേര്‍ക്കാഴ്ച.

17 ജനുവരി, ബുധന്‍  - സാന്തിയാഗോ-തെമൂകോ-സാന്തിയാഗോ
പ്രാദേശിക സമയം രാവിലെ
08.00 സാന്തിയാഗോ വിമാനത്താവളത്തില്‍നിന്നും തെമൂകോയിലേയ്ക്ക്.
10.30 മാക്വെഹുവേ വിമാനത്താവള മൈതാനിയില്‍
    സമൂഹബലിയര‍പ്പണം. വചനപ്രസംഗം.
12.45 മാദ്രെ ദി സാന്താക്രൂസ് ഭവനത്തിലെ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാര്‍ക്കൊപ്പമുള്ള ഉച്ചഭക്ഷണം.
03.30 തെമൂകോയില്‍നിന്നും സാന്തിയാഗോയിലേയ്ക്കുള്ള മടക്കം വിമാനത്തില്‍0
5.00 സാന്തിയാഗോ വിമാനത്താവളത്തില്‍ ഇറങ്ങും.
05.30 യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, പ്രഭാഷണം.
06.30 ചിലിയിലെ പൊന്തിഫിക്കല്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലേയ്ക്ക്...
07.00 യൂണിവേഴ്സിറ്റിയിലേയിലെ സമ്മേളനം, പ്രഭാഷണം.

18 ജനുവരി വ്യാഴം - സാന്തിയാഗോ-ഈക്വിക്വേ-ലീമ
പ്രാദേശികസമയം രാവിലെ
08.05 സാന്തിയാഗോയില്‍നിന്നും – ഈക്വിക്വേയിലേയ്ക്ക് വിമാനമാര്‍ഗ്ഗം.
10.35 ഈക്വിക്വേ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.
11.30 ലോബിത്തോ മൈതാനത്ത് സമൂഹബലിയര്‍പ്പണം, വചനപ്രഭാഷണം.
02.00 ഒപ്ലേറ്റ്സ് വൈദികര്‍ക്കൊപ്പം ഉച്ചഭക്ഷണം, വിശ്രമം.
04.45 ഈക്വിക്വേ വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പ്.
15.05 പെറുവിലെ ലീമാ നഗരത്തിലേയ്ക്ക്...

രണ്ടാം ഘട്ടം - പെറു അപ്പസ്തോലിക പര്യടനം
18-21 ജനുവരി 2018.
18 ജനുവരി, വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം
05.20 പെറുവിന്‍റെ തലസ്ഥാന നഗരമായ ലീമായില്‍ വിമാനമിറങ്ങും.
    വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ്.
    പാപ്പാ അന്ന് ലീമയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദരത്തില്‍ വിശ്രമിക്കും.

19 ജനുവരി 2018, വെള്ളി
രാവിലെ പ്രാദേശികസമയം
08.30 രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.
09.00 പ്രസിഡന്‍റുമായുള്ള സ്വകാര്യകൂടിക്കാഴ്ച – പലാസോ ഡി ഗൊബിയേര്‍ണോ.
09.55 ലീമയില്‍നിന്നും പവേര്‍തോ മാള്‍ദൊനാദോയിലേയ്ക്ക് വിമാനത്തില്‍..
11.45-ന് പുവേര്‍തോ മാള്‍ദൊനാദോയില്‍ വിമാനമിറങ്ങും.
12.00 ന് ആമസോണ്‍ തദ്ദേശജനതയുമായുള്ള കൂട്ടിക്കാഴ്ച.
    മാദ്രെ ദി ദിദിയോസ് – ദൈവമാതാവിന്‍റെ നാമത്തിലുള്ള
    സ്ഥലത്തെ സ്റ്റേഡിയത്തില്‍... പാപ്പായുടെ പ്രഭാഷണം.
01.15 തദ്ദേശ ജനപ്രതിനിധികളുമായുള്ള ഉച്ചഭക്ഷണം, വിശ്രമം
03.15 “ഹോഗാര്‍ ഹൗസ്” സന്ദര്‍ശനം – സന്ദേശം.
04.50  പുവേര്‍ണ മള്‍ദൊനാദോയില്‍നിന്ന് ലീമയിലേയ്ക്കുള്ള മടക്കം വിമാനത്തില്‍..
06.40 ലീമായിലേയ്ക്ക് വിമാനത്തില്‍0
7.00 സാന്‍ പെദ്രോ ദേവാലയത്തില്‍ ഈശോ സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച.
20 ജനുവരി 2018, ശനി - ലീമാ-ത്രുജീലോ-ലീമാ
പ്രാദേശിക സമയം രാവിലെ
07.40 ലീമയില്‍നിന്നും ത്രുജീലോയിലേയ്ക്ക്
09.10 ത്രുജീലോ വിമാനത്താവളത്തില്‍1
10.00 സമൂഹബലിയര്‍പ്പണം – ലാസ് പാള്‍മാസ് എയര്‍ ബെയ്സില്‍.
12.15 സന്ദര്‍ശനം “ബ്യൂനസ് ഐരസ്” സമൂഹത്തിലേയ്ക്ക്...
              ഉച്ചഭക്ഷണം, വിശ്രമം.
03.00 ത്രുജീലോ ഭദ്രാസനദേവാലയ സന്ദര്‍ശനം
03.30 വിശുദ്ധാത്മാക്കളായ കാര്‍ളോ, മര്‍ചേലോ എന്നിവരുടെ നാമത്തിലുള്ള കോളെജില്‍...
    വൈദികര്‍, വൈദികവിദ്യാര്‍ത്ഥികള്‍ , സന്ന്യസ്തര്‍, സന്ന്യാസാര്‍ത്ഥികള്‍
    എന്നിവരുമായുള്ള കൂടിക്കാഴ്ച. പ്രഭാഷണം.
04.45 മേരിയന്‍ പ്രാര്‍ത്ഥനാശുശ്രൂഷ.. അര്‍മാസ് സ്റ്റേഡിയത്തില്‍ (Palaza de Armas) പ്രഭാഷണം.
06.15 ത്രുജീലേയില്‍നിന്നും ലീമയിലേയ്ക്ക് വിമാനത്തില്‍...
07.40 ലീമയില്‍.... അത്താഴം കഴിച്ച് വിശ്രമിക്കും.

21 ജനുവരി 2018 ഞായറാഴ്ച.
പ്രാദേശികസമയം രാവിലെ§
09.15 പ്രാര്‍ത്ഥനായോഗം – ‘സീഞ്ഞോര്‍ ദി ലോസ് മിലാഗ്രോസ്’ ദേവാലയത്തില്‍…
    ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യസ്തരുമായുള്ള കൂടിക്കാഴ്ച. (contemplatives).
    പാപ്പായുടെ പ്രഭാഷണം.
10.30 പെറുവിന്‍റെ വിശുദ്ധരുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥന.
    ലീമയിലെ ഭദ്രാസന ദേവാലയത്തില്‍
    പാപ്പാ ഉരുവിടുന്ന സമര്‍പ്പണപ്രാര്‍ത്ഥന.
10.50 പെറുവിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച
     ലീമയിലെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മരദിയാഗയുടെ മെത്രാസന മന്ദിരത്തില്‍... പ്രഭാഷണം.
12.00 ത്രികാല പ്രാര്‍ത്ഥന – അര്‍മോസ് ചത്വരത്തില്‍ Palaza de Armos.
12.30 ഉച്ചഭക്ഷണം ലീമ മെത്രാസന മന്ദിരത്തില്‍,
    വിശ്രമം.
04.15 സമൂഹബലിയര്‍പ്പണം – ലാസ് പാള്‍മാസ് വിമാനത്താവള മൈതാനിയില്‍.... വചനവിചിന്തനം.
06.30 ലീമാ വിമാനത്താവളത്തില്‍ - ഔദ്യോഗിക യാത്രയയപ്പ്.
06.45 റോമിലേയ്ക്ക്...

22   ജനുവരി തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.15-ന്  റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങും. 


(William Nellikkal)

09/01/2018 20:05