സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

ഹെന്‍ട്രീറ്റ ഫോരെ യുണിസെഫിന്‍റെ ഡയറക്ടര്‍ ജനറല്‍

യൂണിസെഫിന്‍റെ പുതിയ ഡയറക്ടര്‍ ജനറല്‍ - ഹെന്‍ട്രിയെറ്റ ഫോരി. - AFP

03/01/2018 18:39

ഐക്യരാഷ്ട്ര സംഘടനയുടെ ശുശുക്ഷേമ വിഭാഗത്തിന് UNICEF-ന് പുതിയ ഡയറക്ടര്‍ ജനറല്‍...

ജനുവരി ഒന്നിനാണ് യുഎന്‍ ശുശുക്ഷേമ വിഭാഗത്തിന്‍റെ ഡയറക്ടര്‍ ജനറലായി അമേരിക്കന്‍ സ്വദേശിനി ഹെന്‍ട്രീറ്റ ഫോരെ സ്ഥാനമേറ്റത്.  ആഗോളതലത്തില്‍ പ്രത്യേകിച്ച് അമേരിക്കന്‍ സമൂഹത്തില്‍ നാലു പതിറ്റാണ്ടു കാലത്തെ സാമൂഹിക സേവനപാരമ്പര്യവും, പൊതുമേഖലയിലും രാഷ്ട്രീയ മേഖലയിലുമുള്ള പരിചയസമ്പത്തും, ഭരണപാടവവുമായിട്ടാണ് ഹെന്‍ട്രീറ്റ ഫോരെ യുണിസെഫിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത്.

ലോകത്ത് നിര്‍ദ്ദോഷികളായ ആയിരക്കണക്കിന് കുട്ടികള്‍ പീഡനങ്ങളും ദാരിദ്യവും, അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള ക്ലേശങ്ങളും അനുഭവിക്കുമ്പോള്‍ യൂണിസെഫിന്‍റെ സേവനം പൂര്‍വ്വോപരി ശ്രമകരവും പ്രസക്തവുമാണെന്നും, അതിനാല്‍ താന്‍ ഈ ജോലിയില്‍ അഭിമാനംകൊള്ളുന്നെന്നും ഹെന്‍റീറ്റ ഫോരെ ന്യൂയോര്‍ക്കിലെ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

യുഎന്‍ നിര്‍വ്വാഹക സമിതിയുടെ തിരഞ്ഞെടുപ്പു മാനിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടയുടെ സെക്രട്ടറി ജനറല്‍, ആന്‍റെണി ഗുത്തിയരസാണ് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുവച്ച് ഹെന്‍റീറ്റയെ സ്ഥാനമേല്പിച്ചത്. 


(William Nellikkal)

03/01/2018 18:39