സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഉണ്ണിയേശുവിന്‍ തിരുഗേഹത്തിലേയ്ക്ക് നമുക്കു പോകാം!

ഫാദര്‍ തദേവൂസ് അരവിന്ദത്ത് - RV

29/12/2017 17:30

              കുടുംബങ്ങള്‍ക്കുവേണ്ടി സ്നേഹത്തോടെ ഒരു ഗാനം!

             ഫാദര്‍ തെദേവൂസ് അരവിന്ദത്തിന്‍റെ സൃഷ്ടി
             ആലാപനം കെസ്റ്റര്‍, മനീഷയും സംഘവും
             സംഗീതം വിനോദ് ജേക്കബ് (വയലിന്‍ ജേക്കബ്)

              ബെതലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ
              ഉണ്ണിയേശുവിന്‍ തിരുജന്മഗേഹമായ്
              വരിക മയക്കമുണര്‍ന്നു, വിളക്ക് തെളിച്ചു പോയിടാം
              കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ച് പാടിടാം.

           1.  രാജരാജനണഞ്ഞിടുമ്പോള്‍ വാനവീഥി അലങ്കരിക്കാന്‍
             ദേവദൂതരായിരങ്ങള്‍ കൂപ്പുകൈയ്യുമായ്സ്നേ
             ഹഗീതമുയര്‍ന്നിടുന്നു ഹാല്ലെലൂയ മുഴക്കിടുന്നു
             കാലമേറെ കാത്തിരുന്ന നാളു വന്നിതാ
             മടിക്കാതെ വേഗമങ്ങേ പാദപങ്കജേ
             ഉണര്‍ത്താതെ പോയി നല്കാം സ്നേഹചുംബനം.
             ലാല...ലാ...  ബെതലഹേമിലെ...

            2.  ജാതിയേതുമറിഞ്ഞിടേണ്ട ദാഹമോടെ അണഞ്ഞിടേണം
             യേശുനാഥനാര്‍ക്കുമേകും ജീവന്‍ എന്നുമേ
             പാപമാണ് തടസ്സമെങ്കില്‍ ശാന്തിയാണ് തിരഞ്ഞതെങ്കില്‍
             പാപികള്‍ക്ക് വേണ്ടിയല്ലോ പാരില്‍ വന്നവന്‍
             കുളിര്‍മഞ്ഞുപോലെയുള്ളില്‍ വെണ്മ നല്കുവാന്‍
             കരക്കാമ്പില്‍ ഇന്നു വാഴും ലോകരക്ഷകന്‍.
             ലാല ലാ...  ബെതലഹേമിലെ...

1997-ല്‍ Master’s Audio നിര്‍മ്മിച്ചതാണ് ഈ ഗാനം. 20 വര്‍ഷങ്ങള്‍ക്കുമപ്പുറം.
തദേവൂസച്ചന്‍റെ തനിമയാര്‍ന്ന രചനാവൈഭവവും, വയലിന്‍ ജേക്കബിന്‍റെ താളക്കൊഴുപ്പാര്‍ന്ന സംവിധാനരീതിയും
ആധുനിക ശബ്ദലയങ്ങളുടെ കൂട്ടിയണക്കലും ഈ ഗാനത്തെ കാലാതീതമാക്കുന്നു.

കെസ്റ്ററിന്‍റെ നേതൃത്വത്തില്‍ മനീഷയും സംഘവും ഗാനത്തിനെ സാന്ദ്രലയത്തിന്‍റെ ചിറകിലേറ്റി.
തദേവൂസച്ചനും നിര്‍മ്മാതാവ് ഷിതുവിനും മറ്റു സഹകാരികള്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി!
വയലിന്‍ ജെയിക്കബിന്‍റെ സ്നേഹസ്മരണയും...!!


(William Nellikkal)

29/12/2017 17:30