സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

നാളുകള്‍ക്കുശേഷം മുഴങ്ങിയ മദ്ധ്യപൂര്‍വ്വദേശത്തെ പള്ളിമണികള്‍

ക്രിസ്തുമസ്സ് രാവില്‍ ഉണര്‍ന്ന ദേവാലയങ്ങള്‍... - AP

27/12/2017 19:19

കലുഷിത ഭൂമിയില്‍ ദൈവസ്നേഹത്തിന്‍റെ കാലൊച്ച കേട്ടപ്പോള്‍ ...

അന്തിയോക്യ 27 ഡിസംബര്‍
മടങ്ങിയെത്തിയ മദ്ധ്യപൂര്‍വ്വദേശക്കാര്‍ തിരുപ്പിറവി വിളിച്ചോതിക്കൊണ്ട് അവിടത്തെ ദേവാലയ മണികള്‍ ഇത്തവണ മുഴങ്ങി. സിറിയക് കത്തോലിക്കാ സഭയുടെ അന്തിയോക്കിയയിലെയും ആകമാന സിറിയയുടെയും പാത്രിയര്‍ക്കിസ്, ഇഗ്നേഷ്യസ് എഫ്രേം യുസഫ് ത്രിദിയനാണ് ഈ വാര്‍ത്ത പുറത്തുവിട്ട പ്രസ്താവിച്ചു. യുദ്ധവും കലാപവും ഭീകരപ്രവര്‍ത്തനങ്ങളും മൂലം നാളുകളായി നിശ്ശബ്ദമായിരുന്ന ദേവാലയ മണികളാണ് ഇക്കുറി ക്രിസ്തുമസ്സ്നാളില്‍ തിരുപ്പിറവിയുടെ ആനന്ദം വിളിച്ചോതിക്കൊണ്ടു മുഴങ്ങിയതെന്ന് മദ്ധ്യപൂര്‍വ്വദേശത്തും, ലോകത്തെ ഇതര ഭാഗങ്ങളിലും ജീവിക്കുന്ന സിറിയക് കത്തോലിക്കര്‍ക്ക് അയച്ച ക്രിസ്തുമസ്സ് സന്ദേശത്തില്‍ പാത്രിയര്‍ക്കിസ് യൂസഫ് പ്രസ്താവിച്ചു.

ഭീകരപ്രവര്‍ത്തനങ്ങളുടെ താവളങ്ങള്‍‍ പിടിച്ചടക്കാന്‍ സാധിച്ചതാണ് ഒരു പരിധിവരെ നിനീവെ താഴ്വാരത്തും കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും ഇറാക്കിന്‍റെ മറ്റുഭാഗങ്ങളിലുമുള്ള ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും, വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും സാധിക്കുന്നതെന്ന് പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള സിറിയന്‍ സര്‍ക്കാരിന്‍റെ ശ്രമകരമായ പരിശ്രമത്തെ പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ ശ്ലാഘിച്ചു.

വരുംതലമുറയ്ക്ക് സമാധാനപൂര്‍ണ്ണായി ജീവിക്കാനും, ഭൂമിയെയും പരിസ്ഥിതിയെ സംരക്ഷിക്കാനും വളര്‍ത്താനും സാധിക്കുന്നൊരു സംസ്ക്കാരം സിറിയന്‍ പ്രവിശേഷ്യയിലെ യുവതലമുറയില്‍ ഇനിയും വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ വിശ്വാസികളെ ആഹ്വാനംചെയ്തു. രാജ്യന്തര തലത്തില്‍ സിറിയക് യുവതയുടെ രാജ്യാന്തര സംഗമം, “വന്നു കാണുക” എന്നപേരില്‍ 2018 ജൂലൈ 17-മുതല്‍ 22-വരെ ലബനോണില്‍ സംഗമിക്കുന്ന വിവരം പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ വെളിപ്പെടുത്തി.

പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ ഏവര്‍ക്കും ക്രിസ്തുമസ്സിന്‍റെ ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് സുറിയാനി, അറാബിക്, ഫ്രാഞ്ച് എന്നീ ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയ ക്രിസ്തുമസ് സന്ദേശം പാത്രിയര്‍ക്കിസ് യൂസഫ് ഉപസംഹരിച്ചത്. 


(William Nellikkal)

27/12/2017 19:19