സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

കേരളത്തനിമയുള്ളൊരു ക്രിസ്തുമസ്ഗീതം

ഉണ്ണിയെ വണങ്ങാം...! - ANSA

24/12/2017 14:33

ആലാപനം ശങ്കരന്‍ നമ്പൂതിരി
രചന ജോര്‍ജ്ജ് ജോസഫ് ചെന്നൈ
സംഗീതം ജെറി അമല്‍ദേവ്

പരിപാവനമേരി തന്‍റെ 

പരിപാവന മേരി തന്‍റെ അരുമപ്പൂം പൈതലായി
പാരില്‍വന്നു ദേവനിന്നു പാതിരാവില്‍
ഇടയന്മാരന്നൊരു രാവില്‍ സുരനാദം കേള്‍ക്കുകയായി
ദേവസൂനു ജാതനായി ബേതലേഹമില്‍ - പരിപാവന...

        താളമേള ഗാനനിറവില്‍ ദൂതസേന വാനില്‍ വരവായ്
        പാരിലെങ്ങുമെന്തു മോദം ശീതരാവിതില്‍ (2)
        ഈണമോടെ പാടീടാം സ്തോത്രഗീതമീ രാവില്‍ (2)
        രാരീരഗീതികള്‍ ശിശുവിനു പാടിയാടാം. - പരിപാവന...

ദിവ്യതാര ശോഭ വാനില്‍ കണ്ടുമൂന്നു രാജരുടനെ
യാത്രയായി ഗോശാലേ രാജവീഥിയില്‍ (2)
പൊന്നുമൂരു കുന്തുരുക്കം തൃപ്പദാരവിന്ദചാരെ (2)
രാജാധിരാജനു തിരുമുല്‍ക്കാഴ്ചയേകി.  - പരിപാവന...

‘മനോരമ മ്യൂസിക്കി’ന്‍റെ “ദേവന്‍ ജാതനായ്…”  എന്ന ശേഖരത്തില്‍നിന്നും


(William Nellikkal)

24/12/2017 14:33