സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

അമേരിക്കാ ഈജീപ്റ്റ് രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ വത്തിക്കാനില്‍

കലിസ്ത ഗിന്‍ഗ്രിച്ച്, വത്തിക്കാനിലേയ്ക്കുള്ള അമേരിക്കയുടെ അംബാസിഡര്‍ - REUTERS

22/12/2017 19:39

ഡിസംബര്‍ 22, വെള്ളി 

അമേരിക്കാ, ഈജീപ്ത് എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലേയ്ക്കുളള അംബാസിഡ൪മാരെ പാപ്പാ ഫാ൯സിസ് സ്വീകരിച്ചു. ഡിസംബ൪ 22-Ɔ൦ തിയതി വെളളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 11.30-നാണ് ഈജീപ്തിന്‍റെ സ്ഥാനപതി, മഹമ്മെദ് അഹമ്മദ് സമീ൪ സാമിയെയും അമേരിക്കയുടെ കലിസ്റ്റ ജിന്‍ഗ്രിചിനെയും പാപ്പാ ഫാ൯സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. രണ്ടുപേരുടെയും സ്ഥാനികപത്രികകള്‍ പരിശോധിച്ച് അവരെ ഔദ്യോഗികമായി സ്വീകരിച്ച പാപ്പാ, വ്യക്തപരമായും ഓരോരുത്തരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി.

ഈജീപ്ത്തിന്‍റെ അംബാസിഡ൪ മഹമ്മദ് അഹമ്മദ് സമീ൪ സാമി നിയമപഠനത്തില്‍ ഉന്നത ബിരുദവും, സാമൂഹിക രാഷ്ട്രീയ മേഘലകളില്‍ പരിചയസമ്പത്തുമുള്ള വ്യക്തിയാണ്.  ജിന്‍ഗ്രിച്ച് പ്രസ്ഥാനത്തിന്‍റെയും (Gingrich Foundation) ഉല്പന്നങ്ങളുടെയും മേധാവിയും, വാഷിംങ്ടണ്‍ ഡി.സി-യുടെ കൃഷിവിഭാഗം ഉദ്യോഗസ്ഥയുമാണ് ശ്രീമതി ജിന്‍ഗ്രിച്ച്. 


(William Nellikkal)

22/12/2017 19:39