സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

മിലിട്ടറി കമാണ്ടര്‍മാരുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ നേര്‍ക്കാഴ്ച

മിലിട്ടറി ചീഫ് കമാണ്ടര്‍ മിന്‍ ഔങ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. - REUTERS

28/11/2017 18:43

നിശ്ചിത പരിപാടികള്‍ക്കു പുറത്തൊരു കൂടിക്കാഴ്ച 

മ്യാന്മര്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ പ്രഥമദിനം. നവംബര്‍ 27-Ɔ൦ തിയതി വൈകുന്നേരം പ്രാദേശിക സമയം 5-മണക്ക് യങ്കൂണിനെ മെത്രാസന മന്ദിരത്തില്‍വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. തന്‍റെ പ്രഖ്യാപിത പരിപാടിയില്‍ ഇല്ലാത്തതും ഭരണപക്ഷവുമായി വിഘടിച്ചു നില്ക്കുന്ന മിലിട്ടറി തലവനുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തിയത് എല്ലാവരെയും ആശ്ചര്യപ്പെുടുത്തുകയുണ്ടായി. 

നാടിന്‍റെ സൈന്ന്യാധിപന്‍, ജനറല്‍ കമാണ്ടര്‍ മിന്‍ ഔങ് ലായിങും കീഴ് ഉദ്യോഗസ്ഥന്മരായ തൂങ് നവൂങ്ങ്, താന്‍ തനൂ, സോയെ ഹൂട് എന്നിവരുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത്.  15 മനിറ്റില്‍ അധികം നീണ്ട കൂടിക്കാഴ്ച, രാഷ്ട്രത്തിന്‍റെ പ്രതിസന്ധിയിലും പരിണാമത്തിലും മിലിട്ടറിക്കുള്ള പങ്ക് നിര്‍ണ്ണായകമാണെന്ന കാഴ്ചപ്പാട് പാപ്പാ അവര്‍ത്തിച്ച് അനുസ്മരിപ്പിച്ചതായി, വത്തിക്കാന്‍റെ പ്രസ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

സൗഹൃദത്തിന്‍റെ പ്രതീകമായ ഇരുപക്ഷവും സമ്മാനങ്ങളും കൈമാറി. നിറകുംഭവും ബര്‍മ്മയുടെ തന്ത്രീവാദ്യവും സൈന്യാധിപന്‍ കമാണ്ടര്‍ മിന്‍ പാപ്പായ്ക്കു നല്കിയപ്പോള്‍, വത്തിക്കാന്‍റെ പക്ഷത്തുനിന്നും പേപ്പല്‍ വെള്ളി മെഡലുകള്‍ സൈന്യാധിപന്മാര്‍ക്ക് സമ്മാനിച്ചു. 

പാപ്പാ ഫ്രാന്‍സിസിന്‍റെ മ്യാന്മര്‍ - ബംഗ്ലാദേശ് അപ്പസ്തോലിക യാത്ര
നവംബര്‍ 26-മുതല്‍ ഡിസംബര്‍ 2-വരെ
നവംബര്‍ 27- 30 മ്യാന്മറില്‍ ചെലവഴിക്കും.
നവംബര്‍ 30-മുതല്‍ ഡിസംബര്‍ 2-ശനിയാഴ്ചവരെ ബംഗ്ലാദേശിലും.


(William Nellikkal)

28/11/2017 18:43