സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

“പാവങ്ങളുടെ പ്രഥമ ആഗോളദിന”ത്തിനു ചേരുന്ന ഒരു വചനഗാനം

ആന്‍റെണി ഐസക്സ് - RV

16/11/2017 20:20

പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനത്തിന് ഇണങ്ങുന്നൊരു സുവിശേഷാധിഷ്ഠിതമായ ഗാനം.

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ
ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് 
നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു
ചെയ്തുതന്നത്”
  - മത്തായി 25:40.

           ആലാപനം ആന്‍റെണി ഐസക്സ്
           രചന ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ട്, തിരുവല്ല.
           സംഗീതം ജെറി അമല്‍ദേവ്.

           പല്ലവി
           
എന്തു നീ എന്തു നീ, എന്നെ മറന്നു നീ
           ആവശ്യനേരത്തു കൈവിട്ടു നീ.

           അനുപല്ലവി
           
പട്ടിണിക്കോലമായ് അന്നു നീ വന്നപ്പോള്‍
           ആട്ടിപ്പുറന്തള്ളി പായിച്ചു നീ, എന്നെ
            പായിച്ചു നീ.

           ചരണം 1
           
മണല്‍ക്കാടു താണ്ടി ഞാന്‍ നിന്‍ചാരെ വന്നപ്പോള്‍
          കുടിക്കുവാന്‍ നീരു നീ തന്നതില്ല (2)
           നാടുവിട്ടോടി ഞാന്‍ പരദേശിയായപ്പോള്‍
           തെല്ലിടം പാര്‍ക്കുവാന്‍ തന്നതില്ല (2).
           എന്തു നീ?....

           ചരണം 2
           
കാരാഗാരത്തില്‍ വിലപിച്ച നേരം
           അറിയില്ല എന്നയെന്നോതിയില്ലേ?
           ആകയാല്‍ പോകുവിന്‍ ഇരുളേറും ഗര്‍ത്തത്തില്‍
           നിത്യമീ നിര്‍ണ്ണയും മാറ്റമില്ല (2).
           എന്തു നീ?....

            ചരണം 3
            
കര്‍ത്താവാം എന്നെ നീ ഇതുപോലെ കണ്ടതായ്
            ഓര്‍ക്കുതില്ലെന്നോ തെല്ലുപോലും?
            പാവമീ മര്‍ത്ത്യര്‍ക്കു ചെയ്യാതിരുന്നപ്പോള്‍
            ശപ്തനെ എന്നോടും ചെയ്തില്ല (2).
            എന്തു നീ?....

Ps : Thanks to Antony Isaacs,  the singer for the valuable corrections in the text of the Song.
        Hope I have done them!  Usually,  Composer and our Master,  Amaldev does it... and we learn! Thanks.
        With all good memories of our friend in heaven, fr. Stanisalus Kakkanaad who was the mastermind behind this
        golden production.


(William Nellikkal)

16/11/2017 20:20