2017-11-09 11:14:00

തിന്മയുടെമേലുള്ള നന്മയുടെ വിജയമാണ് രക്തസാക്ഷിത്വം


നവംബര്‍ 8 ബുധന്‍, വത്തിക്കാന്‍
സ്പെയിനിലെ രക്തസാക്ഷികള്‍ പറയുന്ന രാഷ്ട്രീയ മതപീഡനത്തിന്‍റെ കഥ.

തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് രക്തസാക്ഷിത്വമെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് പ്രസ്താവിച്ചത്. സ്പാനിഷ് വിപ്ലവകാലത്ത് കൊല്ലപ്പെട്ട 60-ഓളം രക്തസാക്ഷികളെ നവംബര്‍ 11-Ɔ൦ തിയതി ശനിയാഴ്ച മാഡ്രിഡില്‍വെച്ച്  വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തും. ഇതു സംബന്ധിച്ചു വത്തിക്കാന്‍ റേഡിയോയ്ക്ക് ബുധനാഴ്ച, നവംബര്‍ 7-Ɔ൦ തിയതി നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ പറഞ്ഞത്. പീഡനങ്ങളില്‍ പതറാതെ ജീവിക്കാന്‍ രക്തസാക്ഷികള്‍ ഇന്നും പ്രചോദനമാണെന്നും, പീഡനകാലത്തെക്കുറച്ചുള്ള ഭീതി വിട്ടുമാറാന്‍ രക്തസാക്ഷികളുടെ അനുസ്മരണം സഹായകമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

1930-40 കാലയളവില്‍ സ്പെയിനിലുണ്ടായ മതപീഡനം നിര്‍ദ്ദേഷികളായ സാധാരണ പൗരന്മാര്‍ ക്രൈസ്തവരായതുകൊണ്ടും, ക്രിസ്തുവിലുള്ള അവരുടെ വിശ്വാസംകൊണ്ടുംമാത്രമാണ് കൊല്ലപ്പെട്ടത്. കര്‍ദ്ദിനാള്‍ അമാത്തോ വ്യക്തമാക്കി. കത്തോലിക്കാ സഭയെ സ്പെയിനില്‍നിന്നു ഉന്മൂലനംചെയ്യാന്‍ നിരീശ്വരവാദികളെന്നു സ്വയം വിശേഷിപ്പിച്ച അന്നത്തെ ഭരണകൂടത്തിന്‍റെ രാഷ്ട്രീയനീക്കമായിരുന്നു ഒരു പതിറ്റുണ്ടു നീണ്ട സ്പെയിനിലെ മതപീഡനത്തിന്‍റെ കഥ! അതിനാല്‍ രക്തസാക്ഷിത്വം തിന്മയുടെ പരാജയവും നന്മയുടെ വിജയവുമാണെന്ന് കര്‍ദ്ദിനാള്‍ അമാത്തോ സ്ഥാപിച്ചു.

ഇന്നും ക്രൈസ്തവര്‍ക്ക് വിശ്വാസവും പ്രത്യാശയും ധൈര്യവും പകര്‍ന്നുനല്കുന്നവരാണ് രക്തസാക്ഷികള്‍. ഘാതകര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്ഷമയുടെ അപാരമായ പാഠം അവര്‍ പകര്‍ന്നുതരുന്നു. ക്രിസ്തീയ ധീരതയുടെ മഹത്തായ മാതൃകകളുമാണ് ഈ രക്തസാക്ഷികള്‍! കര്‍ദ്ദിനാള്‍ അമാത്തോ അഭിമുഖത്തില്‍ വിശദീകരിച്ചു.

ഇത്തവണ സ്പെയിനില്‍ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തപ്പെടുന്ന ആകെയുള്ള 60 രക്തസാക്ഷികളില്‍ ആദ്യത്തെ 21 പേരുടെ
സംഘം കത്തോലിക്കാ സംഘടകളില്‍പ്പെട്ടവരായിരുന്നു. മിഷണറി സഭയിലെ (Congregation for the Missions) 10 വൈദികരും.
2 ഇടവകവൈദികരും, 2 ഉപവികളുടെ സഹോദരിമാരും, മേരിയന്‍ സംഘടയിലെ 7 അല്‍മായരുമായിരുന്നു അവര്‍. ഇവരുടെയെല്ലാം രക്ഷസാക്ഷിത്വത്തിന്‍റെ വ്യക്തിപരമായ വിശദാംശങ്ങള്‍ വത്തിക്കാന്‍ കഴിയുന്നത്ര രേഖീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ 39 പേരുടെ സംഘം മാ‍ഡ്രിഡ് അതിരൂപതയില്‍ 1936-ന്‍റെ രണ്ടാം പകുതിയില്‍ കൊല്ലപ്പെട്ടവരാണ്. 2 യുവസന്ന്യസ്തരും അവരോടൊപ്പമുണ്ടായിരുന്ന വിശ്വാസസമൂഹവുമാണ് രക്തസാക്ഷികളുടെ ഈ രണ്ടാംഗണം.

കര്‍ദ്ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മാഡ്രിഡ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ നവംബര്‍ 11-ന് രാവിലെ നക്കുന്ന സമൂഹബലിയര്‍പ്പമദ്ധ്യേ സ്പെയിനിലെ  60 രക്ഷസാക്ഷികളെയും വാഴ്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും. 








All the contents on this site are copyrighted ©.