സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

ഗലീലിയോയുടെ വിചാരണയും സഭയ്ക്കുപറ്റിയ അമളിയും

ഗ്രീസിലെ ആദന്‍സില്‍ ഒരു ചന്ദ്രോദയം - AP

03/11/2017 13:15

സൗരയൂഥത്തിന്‍റെ സംവിധാനരഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ഗലീലിയോയെ (1564-1642) ശിക്ഷിച്ചത്  സഭയ്ക്കു പറ്റിയ തെറ്റ്:

ഗലീലിയോയെ സഭ ശിക്ഷിച്ചത് അന്യായമായിരുന്നെന്ന് പ്രഖ്യാപനത്തിലൂടെ ലോകത്തോടു ഏറ്റുപറഞ്ഞത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായായിരുന്നു. അന്വേഷണത്തിനായി രൂപപ്പെടുത്തിയ കമ്മിഷനില്‍ പ്രവര്‍ത്തിച്ച ഈശോസഭാ വൈദികന്‍, സബീനോ മഫയോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗലീലിയോയെ സഭ ശിക്ഷിച്ചത് തെറ്റായിപ്പോയെന്ന് പ്രഖ്യാപനത്തിലൂടെ സമ്മതിച്ചത് അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ 350 വര്‍ഷങ്ങള്‍ക്കുശേഷം 1992-ലായിരുന്നു. പ്രഖ്യാപനത്തിനുള്ള കമ്മിഷനില്‍ പ്രവര്‍ത്തിച്ച, ഇപ്പോള്‍ 95 വയസ്സുള്ള ഫാദര്‍ മഫയോ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.  

വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ (Pontifical Academy for Science) സമ്പൂര്‍ണ്ണ സംഗമത്തില്‍ വച്ചായിരുന്നു,
1972 ഒക്ടോബര്‍ 31-Ɔ൦ തിയതി വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ശാസ്ത്രവും ബൈബിളും തമ്മിലുള്ള അന്തരത്തെക്കുറിച്ചു  സംസാരിച്ചുകൊണ്ട്, ഗലീലിയോയെ ശിക്ഷിച്ചത് തെറ്റായിരുന്നെന്നു പരസ്യമായി ഏറ്റുപറഞ്ഞത്.

വിശ്വാസപരമായ കാര്യങ്ങളില്‍ അപ്രമാധിത്യം അവകാശപ്പെടുന്ന സഭ, സൂര്യനുചുറ്റും ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ ഭ്രമണംചെയ്യുന്നുവെന്ന, ഗലീലെയോയുടെ കണ്ടെത്തലിനെ നിഷേധിച്ചത് തെറ്റായിപ്പോയെന്ന് പാപ്പാ ഏറ്റുപറഞ്ഞു. വത്തിക്കാന്‍ നിയോഗിച്ച കമ്മിഷന്‍റെ പഠനത്തിന്‍റെ പിന്‍തുടര്‍ച്ചയായിരുന്നു പാപ്പായുടെ പരസ്യപ്രഖ്യാപനം. 16-Ɔ൦ നൂറ്റാണ്ടില്‍ സഭ അവകാശപ്പെട്ടിരുന്ന (Inquisition) മതദ്രോഹവിചാരണയ്ക്ക് അനുസൃതമായിട്ടാണ് ഗലീലിയോയുടെ സൗരയൂഥസിദ്ധാന്തം
(Heliocentrism) പാഷണ്ഡതയായി (Heretical or Hersy) വത്തിക്കാന്‍ വിധിയെഴുതിയത്.

ഭൂമിയെയും മറ്റുസൃഷ്ടികളെയും സംബന്ധിച്ച് ബൈബിള്‍ പറയുന്ന വിശ്വാസപരമായ പ്രമാണങ്ങളെ പിന്‍തുണയ്ക്കാനും സംരക്ഷിക്കാനുംവേണ്ടിയാണ് സഭ ശാസ്ത്രീയ സത്യങ്ങളെ വിശ്വാസ സത്യങ്ങള്‍കൊണ്ട് എതിര്‍ക്കുകയും, ഗലീലിയോയെ ശിക്ഷിക്കുകയുംചെയ്തത്. അഭിമുഖത്തില്‍ ഫാദര്‍ മഫയോ വ്യക്തമാക്കി. സൗരയൂഥ സിദ്ധാന്തം 1616-ല്‍ വെളിപ്പെടുത്തിയ ഇറ്റലിയിലെ പീസയില്‍ (Pisa) ജനിച്ച ഗാലീലിയോ 1642-ല്‍ ഫ്ലോറെന്‍സില്‍ മരിക്കുംവരെ ഗാര്‍ഹിക ബന്ധനത്തില്‍ (House arrest) കഴിയേണ്ടിവന്നു.  അറിവിന്‍റെ മേഖലയില്‍, വിശിഷ്യ ശാസ്ത്രീയമായ അറിവിന്‍റെ കാര്യത്തില്‍ എളിമയുള്ള സേവന മനോഭാവമാണ് അഭികാമ്യമെന്നും, സഭാശുശ്രൂഷയുടെ മേഖലയില്‍ അത് അനിവാര്യവും മഹത്തരവുമായ പുണ്യമാണെന്നും
ഫാദര്‍ മഫയോ  അഭിപ്രായപ്പെട്ടു.

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കൊപ്പം 1992-ല്‍ പ്രഖ്യാപനം ഒരുക്കിയ സഭയുടെ ശാസ്ത്രജ്ഞന്‍ കൂടിയായ മഫയോ എസ്.ജെ. വത്തിക്കാന്‍ മാധ്യമ വിഭാഗത്തിനു (Alessandro Gissiotti) നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഭയും ശാസ്ത്രവും തമ്മില്‍ സംവദിക്കാനും ശാസ്ത്രീയ സത്യങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നു അംഗീകരിക്കുന്ന പ്രഖ്യാപനംകൂടിയായിരുന്നു പാപ്പാ വോയിത്തീവ ലോകസമക്ഷം  അന്നു നടത്തിയത്. ഫാദര്‍ മഫയോ അഭിമുഖത്തില്‍ വ്യക്തമാക്കി. 


(William Nellikkal)

03/11/2017 13:15