2017-10-10 17:33:00

‘‘വഴക്കമില്ലാത്ത ഹൃദയം കരുണയെ തിരിച്ചറിയുന്നില്ല’’: പാപ്പാ


‘‘വഴക്കമില്ലാത്ത ഹൃദയം കരുണയെ തിരിച്ചറിയുന്നില്ല’’: പാപ്പാ

ഒക്ടോബര്‍10-ാംതീയതിയിലെ ദിവ്യബലിയില്‍ യോനായുടെ ഗ്രന്ഥത്തില്‍നിന്നുള്ള ആദ്യവായനയെ അടിസ്ഥാനമാക്കി നല്‍കിയ വചനസന്ദേശത്തിലാണ് വഴക്കമില്ലാത്ത, കാര്‍ക്കശ്യം നിറഞ്ഞ ഹൃദയം കരുണയെന്തെന്നു മനസ്സിലാക്കുകയില്ല എന്ന ബോധ്യം പാപ്പാ പങ്കുവച്ചത്.  സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതദിവ്യബലിമധ്യേയുള്ള ഈ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു:

കര്‍ത്താവ് യോനായോടു പറഞ്ഞു: നിനെവെ നഗരത്തെ മാനസാന്തരപ്പെടുത്തുക.  അതു നിഷേധിച്ചു കൊണ്ട് ആദ്യം യോനാ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.  രണ്ടാമത് യോനാ അനുസരിച്ചു. പക്ഷേ, നിനെവേയുടെ മാനസാന്തരത്തില്‍ ദേഷ്യത്തിലായിരുന്നു യോനാ.  യോനാ കാര്‍ക്കശ്യമുള്ളവനായിരുന്നു,  കാര്‍ക്കശ്യമെന്ന രോഗം ബാധിച്ചവന്‍.  അങ്ങനെയുള്ളവര്‍, ദൈവത്തിന്‍റെ കരുണയെന്തെന്നു മനസ്സിലാക്കുകയില്ല. അവരുടേത്, ഇടുങ്ങിയ ഹൃദയമാണ്, നീതിയോടുമാത്രം ചേര്‍ന്നു നില്ക്കുന്നതാണ്...

ദൈവ നീതീ പുത്രനില്‍ മാംസം ധരിച്ച കരുണയാണെന്നു മനസ്സിലാക്കാത്ത അവര്‍ക്ക് കരുണയെന്തെന്നു മനസ്സിലാവുകയില്ല എന്നു വിശദീകരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു: ദൈവത്തിന്‍റെ സര്‍വോപരിയായ ശക്തി കാണപ്പെടുന്നത് പ്രഥമമായി, അവിടുത്തെ കരുണയിലും ക്ഷമയിലുമാണ്...

എന്നാല്‍ ഈ പ്രവാചകഗ്രന്ഥം, പ്രവചനത്തിന്‍റെ, പ്രായശ്ചിത്തത്തിന്‍റെ, കാര്‍ക്കശ്യത്തിന്‍റെ ഒരു സംവാദമാണ്. എന്നാല്‍ അതിലുപരി, എല്ലാറ്റിനെയും അതിജീവിക്കുന്ന കരുണയുടേതാണ് എന്നു പറഞ്ഞുകൊണ്ട്, ഇന്നുതന്നെ ഈ ചെറിയ ഗ്രന്ഥം ബൈബിളില്‍ നിന്നു വായിക്കണമെന്ന ഉപദേശത്തോടെയാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.