സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായെ കാണാനെത്തിയ “ഷപ്പെകോയന്‍സ്” കളിക്കാര്‍

ഷപ്പെകോയന്‍സി പാപ്പായെ കാണാനെത്തി. - AP

31/08/2017 18:21

ബ്രസീലിയന്‍ ഫുട്ബോള്‍ ടീം “ഷപ്പെകോയന്‍സു”മായി (AFC Chapecoense) പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ആഗസ്റ്റ് 30-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അന്ത്യത്തിലാണ് “ഷപ്പെകോയന്‍സി”ന്‍റെ കളിക്കാരും സംഘാടകരും ചിലരുടെ കുടുംബങ്ങളും അടങ്ങുന്ന സംഘവുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.

ദൈവം നല്കിയ കഴിവ് കഠിനാദ്ധ്വാനംകൊണ്ടും നിരന്തരമായ പരിശ്രമംകൊണ്ടും വളര്‍ത്തിയെടുക്കണം! കളിയിലൂടെ ദൈവസ്നേഹവും മാനുഷിക നന്മകളും എല്ലാവരുമായി പങ്കുവയ്ക്കാന്‍ സാധിക്കട്ടെ! അര്‍ജന്‍റീനയിലെ ഫുട്ബോള്‍ കളിക്കാരുടെ കൂട്ടുകാരനും കുമ്പസാരക്കാരനുമായ പാപ്പാ ഫ്രാന്‍സിസ് പോര്‍ച്ചുഗീസ് ഭാഷയില്‍ നല്കിയ സന്ദേശത്തിന്‍റെ ഉള്‍ക്കാമ്പ്.  

ലാറ്റിനമേരിക്കന്‍ ലീഗില്‍ കളിക്കാന്‍ കൊളംബിയിലേയ്ക്ക് 2016 നവംബര്‍ 28-ന് പോകവെ ഉണ്ടായ വിമാനാപകടത്തില്‍ (La Mia 2933) “ഷപ്പെകോയന്‍സി”ന്‍റെ ഒന്നാം നിരക്കളിക്കാരും അവരുടെ അഭ്യുദയകാംക്ഷികളുമായി വിമാനത്തിലുണ്ടായിരുന്ന 77-പേരില്‍  രണ്ടു കളിക്കാര്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ജാക്സണ്‍ ഫോള്‍മാനും അലന്‍ റുഷേലും പാപ്പായെ കാണാന്‍ എത്തിയിരുന്നു. അവരെ ആശ്ലേഷിച്ച പാപ്പാ, സാന്ത്വനവാക്കുകളാല്‍ ധൈര്യപ്പെടുത്തി യാത്രയാക്കി.

വിമാനാപകടത്തില്‍പ്പെട്ട ക്ലബ്ബിന്‍റെ ധനശേഖരാര്‍ത്ഥം വെള്ളിയാഴ്ച സെപ്തംബര്‍ 1-ന് പ്രാദേശികസമയം രാത്രി 8-ന് റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കളിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഷപ്പെകോയന്‍സ് എ.സി. റോമായെ നേരിടും. 


(William Nellikkal)

31/08/2017 18:21