സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

വത്തിക്കാന്‍-റഷ്യ മെച്ചപ്പെട്ട നയതന്ത്രബന്ധങ്ങള്‍

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിനും റഷ്യയുടെ വിദേശകാര്യ മന്ത്രി ലവ്റേവും. - AP

23/08/2017 20:00

അയല്‍രാഷ്ട്രങ്ങള്‍ തമ്മിലുള്ള ക്രമസമാധാനത്തിന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മേഖലകളില്‍ ഇരുരാജ്യങ്ങളും - റഷ്യയും വത്തിക്കാനും  കൈകോര്‍ത്തു പ്രവര്‍ത്തിക്കും...! 

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.  റഷ്യ സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം, 
ആഗസ്റ്റ് 22-Ɔ൦ തിയതി ചൊവ്വാഴ്ച പീറ്റേഴ്സ്ബേര്‍ഗില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

റഷ്യ-വത്തിക്കാന്‍ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട്  മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും മേഖലയില്‍ ലോകത്തെ ചിലരാജ്യങ്ങളില്‍  നടമാടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സാധിക്കും എന്നത് ഉറപ്പാണ്. ഇതിനായി  ഇരുരാഷ്ട്രങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള ധാരണയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിച്ചു.  ചൊവ്വാഴ്ച രാവിലെ ഒപ്പുവച്ച  ഉഭയകക്ഷി സംയുക്ത പ്രഖ്യാപനപ്രകാരം നയതന്ത്രപ്രതിനിധികള്‍ക്ക് അങ്ങുമിങ്ങും സ്വതന്ത്രമായി യാത്രചെയ്യാനുള്ള  വിസാ (Visa Free diplomatic travel) ക്രമീകരണം  യാഥാര്‍ത്ഥ്യമായിട്ടുണ്ട്. കര്‍ദ്ദിനാള്‍ പരോളിന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ സംരക്ഷണത്തെക്കുറിച്ച് റഷ്യയുടെ വിദേശകാര്യ മന്ത്രി, സേര്‍ജി ലവ്രേവ് ആശങ്കപ്രകടിപ്പിക്കുകയുണ്ടായി.  കൂടാതെ യെമന്‍, ലിബിയ, ഇറാക്ക് എന്നീ രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളെയും തദ്ദേശീയ ജനതകളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നതായും കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിച്ചു.  ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നടമാടുന്നു അഭ്യന്തര കലാപം പരിഹരിക്കാനും,  അവിടെ ക്രമസമാധാനം പുനര്‍സ്ഥാപിക്കുന്നതിനും റഷ്യക്ക് സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രത്യാശപ്രകടിപ്പിച്ചു.  സംവാദത്തിന്‍റെ പാതിയിലൂടെ വെനസ്വേലയില്‍  സമാധാനം ആര്‍ജ്ജിക്കാനുള്ള വത്തിക്കാന്‍റെ ശ്രമത്തെ ഏറെ കരുതലോടെ റഷ്യ പിന്‍തുണയ്ക്കുന്നുണ്ടെന്നും  കര്‍ദ്ദിനാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള സഹകരണം, റഷ്യയിലുള്ള ന്യൂനപക്ഷമായ കത്തോലിക്കരുടെ സ്വാതന്ത്ര്യത്തെയും അവര്‍ക്ക് പുറത്തുനിന്നുമുള്ള അജപാലന പിന്‍തുണ  എന്നീ കാര്യങ്ങളും സംയുക്തപ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെടുകയും ധാരണയില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിച്ചു. 


(William Nellikkal)

23/08/2017 20:00