2017-07-21 12:17:00

അഭയാര്‍ത്ഥികളെ തടയുന്നത് മനുഷ്യാന്തസ്സിനോടുള്ള അവജ്ഞ


അമേരിക്കയിലെ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന :

കുടിയേറ്റക്കാരുടെ പ്രതിവര്‍ഷ നിശ്ചിതവീതത്തില്‍, വര്‍ദ്ധനവു വരുത്തണമെന്ന്, അമേരിക്കയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സംഘം പ്രസിഡന്‍റ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു.   ദേശീയ മെത്രാന്‍ സമിതിയുടെ കുടിയേറ്റക്കാര്‍ക്കുള്ള കമ്മിഷന്‍റെ പ്രസിഡന്‍റ്, ബിഷപ്പ് ജോ സ്റ്റീവ് വാസ്ക് ജൂലൈ 19-Ɔ൦ തിയതി ബുനാഴ്ച വിഷിങ്ടണില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഇപ്പോഴുള്ള പതിനയ്യായിരം പേര്‍ എന്നതില്‍നിന്നും ഗണ്യമായി ഉയര്‍ത്തണമെന്ന് പ്രസിഡന്‍റ് ട്രംപിനോട് അപേക്ഷിച്ചത്.

ഒബാമാ സര്‍ക്കാര്‍ അനുവദിച്ചതും നിലവിലുണ്ടായിരുന്നതുമായ പ്രതിവര്‍ഷം 50,000 പേര്‍ എന്ന കണക്കാണ് ട്രംപ് ഭരണകൂടം 15,000-മായി വെട്ടിക്കുറച്ചത്. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഇന്നിന്‍റെ അടിയന്തിരാവസ്ഥയില്‍ നിശ്ചിതവീതം പ്രതിവര്‍ഷം ഒരുലക്ഷത്തി ഒരായിരമായെങ്കിലും (1,01000) വര്‍ദ്ധിപ്പിക്കണമെന്നാണ് മെത്രാന്മാര്‍ ഭരണകൂടത്തോട് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അമേരിക്കന്‍ മണ്ണ് സമ്പന്നമായത് കുടിയേറ്റത്തിലൂടെയാണ്. വേണ്ടുവോളം ഉപായസാധ്യതകളുള്ള നാട്ടിലേയ്ക്ക് വിവിധ കാരണങ്ങളാല്‍ -  ദാരിദ്ര്യം, കാലാവസ്ഥക്കെടുതി, യുദ്ധം, അഭ്യന്തരകലാപം എന്നിവമൂലം ജീവരക്ഷാര്‍ത്ഥം അഭയം തേടിയെത്തുന്നവര്‍ക്കെതിരെ വാതില്‍ കൊട്ടിയടയ്ക്കരുതെന്ന് മെത്രാന്‍സംഘം ഭരണകൂടത്തോട് അപേക്ഷിച്ചു. കുടിയേറ്റത്തെ തടയുന്നതും അവരോട് അവജ്ഞകാണിക്കുന്നതും മനുഷ്യാന്തസ്സിനോടുള്ള അനാദരവാണെന്ന് മെത്രാന്മാരുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.   








All the contents on this site are copyrighted ©.