സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഫാദര്‍ ടോമി തോമസ്സിന് വത്തിക്കാന്‍റെ അക്കാഡമിയില്‍ നിയമനം

ഫാദര്‍ ടോമി തോമസ് പാപ്പായ്ക്കൊപ്പം - മാര്‍ച്ച 5, 2015. - RV

14/06/2017 18:50

ഫാദര്‍ ടോമിയെ വത്തിക്കാന്‍റെ ജീവനുവേണ്ടിയുള്ള അക്കാഡമിയുടെ അംഗമായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.

ഇന്ത്യയിലെ കത്തോലിക്കാ ആശുപത്രികളുടെ സംഘട, ‘ചായി’യുടെ (CHAI - Catholic Hospital Association of India) മുന്‍ഡയറക്ടര്‍ ജനറല്‍, ഫാദര്‍ ടോമി തോമസിനെ വത്തിക്കാന്‍റെ ജീവന്‍റെ അക്കാഡമിയുടെ അംഗമായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു. ജീവനുവേണ്ടിയുള്ള പദ്ധതിളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര തലത്തിലുള്ള 41 പേരെ പാപ്പാ നിയമച്ചതില്‍ ഒരാളാണ് ഇന്ത്യന്‍ മിഷണറി സൊസൈറ്റി സഭാംഗമായ (IMS) ഫാദര്‍ ടോമി തോമസ്. ജൂണ്‍ 13-Ɔ൦ തിയതി ചൊവ്വാഴ്ചയാണ് ജീവന്‍റെ അക്കഡിമയുടെ പുതിയ നിയമനങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

സാമൂഹിക സേവനരംഗത്തും, ആരോഗ്യപരിചരണ മേഖലയിലും, കുടുംബളുടെ ശുശ്രൂഷയിലും പരിചസമ്പത്തും വൈദഗ്ദ്ധ്യവുമുള്ള ഫാദര്‍ ടോമി, ഇന്ത്യയിലെ കത്തോലിക്കാ ആശുപത്രികളുടെ സംഘട, ചായിയുടെ (CHAI) സഹ-ഡയറക്ടര്‍, പിന്നീട് ഡയറക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനംചെയ്തിട്ടുണ്ട്.

1994-ല്‍ ഇന്ത്യന്‍ മിഷണറി സൊസൈറ്റിയില്‍ പൊരോഹിത്യം സ്വീകരിച്ച ഫാദര്‍ ടോമി,  വടക്കെ ഇന്ത്യയിലെ വാരണാസി മിഷന്‍ രൂപത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കവെയാണ് വത്തിക്കാന്‍റെ  നിയമനമുണ്ടായത്. 

ചിത്രം –2015 മാര്‍ച്ച് 5-ന് പാപ്പാ ഫാന്‍സിസുമായി വത്തിക്കനില്‍ ഫാദര്‍ ടോമി നടത്തിയ കൂടിക്കാഴ്ച.


(William Nellikkal)

14/06/2017 18:50