2017-04-25 16:24:00

'തിരുക്കുടുംബത്തിനു അഭയം നല്കിയ ഈജിപ്തിലേക്ക്': പാപ്പായുടെ വീഡിയോ സന്ദേശം


2017 ഏപ്രില്‍ 28-29 തീയതികളില്‍, ഈജിപ്തിലേക്കുള്ള ഫ്രാന്‍സീസ് പാപ്പായുടെ പതിനെട്ടാമത് അപ്പസ്തോലിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വീഡിയോ സന്ദേശം പ്രസിദ്ധപ്പെടുത്തി.

ഈജിപ്ഷ്യന്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ സന്ദേശം, നൈല്‍നദിയുടെ ദാനവും സംസ്ക്കാരത്തിന്‍റെ പിള്ളത്തൊട്ടിലുമായ നിങ്ങളുടെ പ്രിയരാജ്യത്തെ കാണാന്‍ മനംനിറഞ്ഞ ആനന്ദത്തോടും നന്ദിയോടുംകൂടെ ഞാന്‍ ഉടനെയെത്തുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഈജിപ്ത് തിരുക്കുടുംബത്തിനു അഭയം നല്കിയത് അനുസ്മ രിച്ചു കൊണ്ട്, നിങ്ങളുടെ സുഹൃത്തും, സമാധാനദൂതനും ഒരു തീര്‍ഥാടകനുമായി എത്തുകയാണ് താന്‍ എന്നു പാപ്പാ വിശദീകരിക്കുകയും ഈജിപ്തിനെ അവരുടെ സംബോധനയനുസരിച്ച് Umm il Dugna - വിശ്വമാതാവ് എന്നു വിളിക്കുകയും ചെയ്യുന്നുണ്ട് പാപ്പാ. രാഷ്ട്രനേതൃത്വത്തിനു നന്ദിയര്‍പ്പിച്ചു കൊണ്ട് പ്രാര്‍ഥനയര്‍പ്പിച്ചും പ്രാര്‍ഥന യാചിച്ചുമുള്ള ഈ സന്ദേശം, Shukran wa Tahiaì Misr! എന്ന്, ഈജിപ്തിന് ഐശ്വര്യം നേര്‍ന്നുകൊണ്ടാണ് അവസാനിക്കുന്നത്.   








All the contents on this site are copyrighted ©.