2017-03-23 12:38:00

അഭയാര്‍ഥി പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് വത്തിക്കാനില്‍ പുതിയ ക്രമീകരണം


സമഗ്രമാനവവികസനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഒരു വിഭാഗം ഇനിമുതല്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുന്നതാണ്.

കുടിയേറ്റക്കാരും നാടോടികളുമായവരുടെ അജപാലനശ്രദ്ധയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗ ണ്‍സില്‍ ചെയ്തുവന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുക എന്നതാണ് പ്രധാനമായ ദൗത്യ മെങ്കിലും പരിശുദ്ധപിതാവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് നിശ്ചിതസമയത്തിനുള്ളില്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള ഒരു ക്രമീകരണമാണിത്. ഫ്രാന്‍സീസ് പാപ്പാ ഈ പ്രത്യേക ക്രമീകരണത്തിനു വിശദീകരണം നല്‍കുന്നില്ലെങ്കിലും പാപ്പായുട ഈ നാലുവര്‍ഷത്തെ തെര ഞ്ഞെടുപ്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍ ലക്ഷ്യം സുവ്യക്തമാണ്.  ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായ ഫാബിയോ ബാജോ, മിഖേല്‍ സേര്‍ണി എന്നിവര്‍ പറഞ്ഞു.

 അവര്‍ തുടര്‍ന്നു:  ടിയേറ്റക്കാരുടെ പ്രശ്നങ്ങളെ പ്രത്യേകമായി പരിഗണിക്കുന്ന പാപ്പായുടെ ശുശ്രൂഷ എപ്പോഴും പ്രായോഗികമാണ്. റോമിന്‍റെ മെത്രാനെന്ന നിലയിലും സാര്‍വത്രികസഭയുടെ തലവനെന്ന നിലയിലും ആഗോളാടിസ്ഥാനത്തിലും ഇക്കാര്യത്തില്‍ പ്രായോഗികമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പാപ്പായോടൊത്ത് ഈ വിഭാഗം, സഭയുടെ ദൗത്യത്തിന്‍റെ അടിസ്ഥാനമാനത്തിന് സമൂര്‍ത്തത നല്‍കും. അതായത്, ദൈവജനത്തോടൊത്ത്, പ്രത്യേകിച്ചും പാവങ്ങളും സഹിക്കുന്നവരുമായ ജനത്തോടൊത്ത് അവരുടെ സന്തോഷങ്ങളിലും പ്രതീക്ഷകളിലും, രോദനങ്ങളിലും ഉത്ക്കണ്ഠകളിലും സഭ സഹഗമിക്കുന്നു എന്ന സഭയുടെ അടിസ്ഥാനദൗത്യത്തിനു പ്രായോഗികത നല്‍കും.

 








All the contents on this site are copyrighted ©.