2016-08-19 13:25:00

പാപ്പായുടെ ട്വീറ്റ്:സ്നേഹം മൗലികം


സ്നേഹം ഉള്‍ക്കൊള്ളലിന്‍റെയും പൊറുക്കലിന്‍റെയും അടിസ്ഥാനമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വിവധ ഭാഷാക്കാരായ 30 ലക്ഷത്തിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (19/08/16) കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സ്നേഹത്തിന്‍റെ പ്രാഥമ്യം എടുത്തുകാട്ടിയിരിക്കുന്നത്.

“എവിടെ സ്നേഹമുണ്ടോ അവിടെ ഉള്‍ക്കൊള്ളലും പൊറുക്കലും ഉണ്ട്”. ഇതാണ് പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബിയും ലത്തീനുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്

ആംഗലം:   Where there is love, there is also understanding and forgiveness.

ലത്തീന്‍:    Ubi caritas est vera, ibi misericordia et venia.

അറബി:    حيث تكون المحبّة، يكون هناك أيضًا التفهّم والمغفرة.








All the contents on this site are copyrighted ©.