2015-01-22 08:50:00

മനുഷ്യന്‍റെ സ്ഥാനം ധനത്തിനു കല്പിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ദാര്യദ്ര്യത്തിന്‍റെ മുഖ്യ കാരണമെന്ന് മാര്‍പ്പാപ്പാ.


        മനുഷ്യനെ കേന്ദ്രസ്ഥാനത്തുനിന്നു നീക്കി അവിടെ ധനത്തെ പ്രതിഷ്ഠിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ദാര്യദ്ര്യത്തിന്‍റെ മുഖ്യ കാരണമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിച്ചു

        ജനുവരി 21-ന്, ബുധനാഴ്ച, വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ പ്രതിവാര പൊതുദര്‍ശനം അനുവദിച്ച  ഫ്രാന്‍സിസ് പാപ്പാ, താന്‍ ജനുവരി 12 മുതല്‍ 19 വരെ ശ്രീലങ്കയിലും ഫിലിപ്പീന്‍സിലും നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്യവേയാണ് ഇപ്രകാരം പ്രസ്താവിച്ചത്.

        കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളാണ്, കൂടുതല്‍ സന്താനങ്ങള്‍ ജനിക്കുന്നതാണ്, ദാരിദ്യത്തിനുള്ള കാരണങ്ങളില്‍ ഒന്നെന്ന് ചിലര്‍ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും, എന്നാല്‍  കുഞ്ഞുങ്ങളെയും യുവജനത്തെയും വയോജനത്തെയും ഒക്കെ ഒഴിവാക്കി നിറുത്തുന്ന ഒരു സമ്പദ് വ്യവസ്ഥയാണ്, വലിച്ചെറിയല്‍ സംസ്ക്കാരത്തിനു ജന്മമേകുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ദാരിദ്ര്യത്തിനു കാരണം, അല്ലാതെ അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളല്ല എന്നും പാപ്പാ പറഞ്ഞു. പാവപ്പെട്ടവരെ പരിചരിക്കുകയെന്നത് നമ്മുടെ ജീവിതത്തിന്‍റെയും ക്രിസ്തീയസാക്ഷൃത്തിന്‍റെയും കാതലായ ഘടകമാണെന്നും ദരിദ്രനെ കൊള്ളയടിക്കുന്ന അഴിമതിയുടെ എല്ലാരൂപങ്ങളെയും തിരസ്ക്കരിക്കല്‍ ഈ പരിചരണത്തില്‍ അടങ്ങിയിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  








All the contents on this site are copyrighted ©.