സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

നമ്മെ സംരക്ഷിക്കുന്ന ഭൂമിയെ നാംതന്നെ പരിലാളിക്കണം!


ജൂണ്‍ 5-Ɔ൦ തിയതി ആഗോള പരിസ്ഥിതിദിനം.

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തിയെരസ് പങ്കുവച്ച സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ലോകപരിസ്ഥിതി ദിനത്തില്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ ഗുത്തിയെരസ് നല്കിയ ചിന്തകളാണിത്.  

നാം ജീവിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രകൃതിയെ നാം പരിലാളിക്കണം. നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതില്‍ ഭൂമുഖത്ത് പാര്‍ക്കുന്ന ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. മാലിന്യങ്ങള്‍ പ്രകൃതിയെ മലീമസമാക്കുന്നുണ്ട്. പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങള്‍ എന്നിവ ശരിയാംവിധം കൈകാര്യംചെയ്യാന്‍ വീടുകളില്‍ കുട്ടികളെപ്പോലും പഠിപ്പിച്ചുകൊണ്ട് നാം പരസ്പരം പ്രകൃതിയ സംരക്ഷിക്കാന്‍ പരിശ്രമിക്കണം. നല്ല പ്രകൃതിയാണ് മാനവകുലത്തിന്‍റെ സുസ്ഥിതി. അതിനാല്‍ പ്രകൃതിയുമായി നാം എല്ലാദിവസവും ബന്ധപ്പെടുകയും ഇടപഴകുകയും ചെയ്തുകൊണ്ട് നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപോഷിപ്പിക്കുകയും നിലനിര്‍ത്തുകയും വേണം.

ഈ ഭൂമിയില്‍ മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങള്‍ കാത്തുപാലിച്ചു ജീവിക്കണമെങ്കില്‍ സജീവവും സുസ്ഥിരവുമായ പരിസ്ഥിതി അല്ലെങ്കില്‍ പ്രകൃതി നിര്‍ബന്ധവും അനിവാര്യവുമാണ്. അടിസ്ഥാന ആവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ജൈവവൈവിധ്യങ്ങളുടെ സുസ്ഥിതിയുള്ള പരിസ്ഥിതി അനിവാര്യമാണ്. ജന്തുലോകത്തും സസ്യലോകത്തും - അത് കടലിലോ കരയിലോ ആയാലും ജൈവവൈവിധ്യങ്ങളില്‍ സംഭവിച്ചിരിക്കുന്ന വംശനാശം ഭയാനകവും ആപത്ക്കരവുമാണ്. അതിനാല്‍ കരുതലോടെ പരിസ്ഥിതിയെ സംരക്ഷിച്ചും പരിപോഷിപ്പിച്ചും നമുക്കു ജീവിക്കാം വളരാം...!