സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

നിയമങ്ങള്‍ അതിക്രമങ്ങള്‍ക്ക് മറുമരുന്ന്


ഐക്യരാഷ്ട്ര സംഘടനയുടെ വിയന്ന കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, മോണ്‍സീഞ്ഞോര്‍‍ യാനൂസ് ഊര്‍ബന്‍സിക് പ്രസ്താവിച്ചു. 23-Ɔ൦ തിയതി ചെവ്വാഴ്ചയാണ് വത്തിക്കാന്‍റെ പ്രതിനിധി ഈ അഭിപ്രായപ്രകടനം യുഎന്‍ കേന്ദ്രത്തില്‍ നടത്തിയത്.

ഓസ്ട്രിയയിലെ വിയെന്നയില്‍ മെയ് 22-മുതല്‍ 28-വരെ തിയതികളിലാണ് അതിക്രമങ്ങള്‍ തടയാനും, നീതി നടപ്പാക്കുന്നതിനുമുള്ള യു.എന്‍. കമ്മിഷന്‍റെ 26-Ɔമത് സമ്മേളനം നടന്നത്.

1. സമൂഹവും നിയമങ്ങളും   ആഗോള സമൂഹത്തിന്‍റെ സമാധാനപൂര്‍ണ്ണമായ നിലനില്പിനും സുസ്ഥിതിക്കും നിയമങ്ങള്‍ അനിവാര്യമാണ്. മനുഷ്യസമൂഹത്തില്‍ നീതിയുടെ പുണ്യം വളരണമെങ്കിലും നിയമങ്ങള്‍ വേണം. നിയമത്തോടും നിയമങ്ങള്‍ അനുസരിക്കുന്നതിലും സമൂഹം കാണിക്കുന്ന ആദരവാണ് പൊതുനന്മ ഉറപ്പുവരുത്തുന്നത്. അതിനാല്‍ അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാമൂഹിക നിയമങ്ങള്‍, നൈയ്യാമിക ജീവിതത്തിലെ പൊതുപങ്കാളിത്തം, തുടര്‍ച്ചയായ നിയമപഠനവും മനസ്സിലാക്കലും സാമൂഹികനന്മയ്ക്ക് ആവശ്യമാണ്. കാരണം സമൂഹം നിയമങ്ങളുടെ പ്രായോഗിക ജീവിതതലമാണ്. വത്തിക്കാന്‍റെ പ്രതിനിധി വിശദീകരിച്ചു.

2. കുടുംബങ്ങളും നിയമങ്ങളും  സാമൂഹിക മൂല്യങ്ങളും നിയമങ്ങളും വ്യക്തി പഠിക്കുന്നത് കുടുംബത്തില്‍നിന്നാണ്. നീതിയുടെയും സ്നേഹത്തിന്‍റെയും പരസ്പരാദരവിന്‍റെയും മൂല്യങ്ങള്‍ വ്യക്തിക്ക് ലഭിക്കേണ്ടത് അവിടെനിന്നാണ്. അങ്ങനെ സമാധാനപൂര്‍ണ്ണമായ സാമൂഹിക ജീവിതത്തിന് വഴിയൊരുക്കേണ്ടത് കുടുംബങ്ങളില്‍ തുടങ്ങേണ്ട നിയമങ്ങള്‍തന്നെയാണ്. അതിനാല്‍ നിയമങ്ങളുടെ പിള്ളത്തൊട്ടില്‍ കുടുംബമാണ്. എന്നാല്‍ കുടുംബങ്ങള്‍ ഇന്ന് നിരവധി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ വിവേചനമില്ലാതെ കണ്ണിചേര്‍ക്കുന്ന അതിക്രമങ്ങളും കലാപങ്ങളും സമൂഹത്തിലും കുടുംബങ്ങളിലും ഒരുപോലെ തിന്മ വിതയ്ക്കുന്നുണ്ട്, മൂല്യച്ഛുതി വരുത്തിവയ്ക്കുന്നുണ്ട്.  അക്രമങ്ങള്‍ അകറ്റി സമൂഹത്തില്‍ പൊതുനന്മയും സമാധാനവും നീതിയും വളര്‍ത്തേണ്ട പവിത്രസ്ഥാനമായ കുടുംബങ്ങള്‍ ഇന്ന് അസ്വാസ്ഥ്യങ്ങളുടെ ഇടങ്ങളായി മാറിയിട്ടുണ്ട്.

3. മതങ്ങളും നിയമങ്ങളും    നീതിയുടെയും പ്രയോക്താക്കളാകേണ്ട വന്‍സ്ഥാപനങ്ങളാണ് മതങ്ങള്‍. അതിനാല്‍ മതബോധനം ഏറെ പ്രധാനപ്പെട്ടതാണ്. മതബോധനം, അത് ഏതു മതത്തിലായാലും – മദ്രസയിലോ, പള്ളിയിലോ, സിനഗോഗിലോ, അമ്പലത്തിലോ എവിടെയാലും ഈശ്വരവിശ്വാസവും മതചിന്തകളും ജീവിതമൂല്യങ്ങളും സത്യമായി പങ്കുവയ്ക്കുകയാണെങ്കില്‍ അത് ധാര്‍മ്മികതയും നീതിയുമുള്ള നന്മയുടെ സമൂഹങ്ങള്‍ സൃഷ്ടിക്കുമെന്ന് മോണ്‍. ഊര്‍ബന്‍സിക്ക് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.