സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസ് റോമാരൂപതയിലെ ഇടവക സന്ദര്‍ശിക്കും


മെയ് 21-Ɔ൦ തിയതി ഞായറാഴ്ച. പെസഹാക്കാലം ആറാംവാരം ഞായറാഴ്ചയാണ് പാപ്പാ റോമിലെ ഇടവക സന്ദര്‍ശിക്കുവാന്‍പോകുന്നത്.

വത്തിക്കാനില്‍നിന്നും ശരാശരി  24 കി. മി.  അകലെ റോമാനഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കസാല്‍ ബര്‍ണോക്കി എന്ന സ്ഥലത്ത്,  മെത്രാനും വേദപാരംഗതനുമായ വിശുദ്ധ പീറ്റര്‍ ഡാമിയന്‍റെ നാമത്തിലുള്ള ഇടവക പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. റോമാ രൂപതയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന 15-Ɔമത് ഇടയ സന്ദര്‍ശനമാണിത്.

പ്രാദേശിക സമയം സായാഹ്നം 4-മണിക്ക് ഇടവകയിലെത്തുന്ന പാപ്പാ അവിടത്തെ വൈദികര്‍, ഇടവികസമിതി അംഗങ്ങള്‍, രോഗികള്‍, വയോജനങ്ങള്‍, യുവജനങ്ങള്‍, അവധിക്കാലത്ത് സ്ഥൈര്യലേപനം സ്വീകരിക്കാന്‍ ഒരുങ്ങുന്ന കുട്ടികള്‍, ഈ ഒരുവര്‍ഷം ഇടവകയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ആദ്യത്തെ രണ്ടു മണിക്കൂര്‍ സമയം പാപ്പാ ചെലവഴിക്കും. വൈകുന്നേരം  6 മണിക്ക് ഇടവക സമൂഹത്തോടൊപ്പം സമൂഹബലിയര്‍പ്പിക്കും.

സ്ഥലത്തെ വികാരി, ഫാദര്‍ ലൂചിയോ കോപ്പായുടെ പ്രസ്താവനയാണ് പാപ്പായുടെ ഇടയ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. 1962-ല്‍ സ്ഥാപിതമാണ് ഈ ഇടവക. 1972-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാന്‍ പാപ്പായും, 1988-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാന്‍ പാപ്പായും ഈ ഇടവക സന്ദര്‍ശിച്ചിട്ടുണ്ട്.