സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പരിപാടികള്‍

ഫ്രാന്‍സിന്‍റെ പ്രസിഡന്‍റിനും അന്നാടിനും പാപ്പായുടെ പ്രാര്‍ത്ഥന


ഞായറാഴ്ച(14/05/17) അധികാരമേറ്റ ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് എമ്മാനുവേല്‍ മക്രൊണിന് മാര്‍പ്പാപ്പായുടെ ആശംസകള്‍.

ഫ്രാന്‍സിലെ സകല പൗരന്മാര്‍ക്കും സേവനമേകാന്‍ ഈ ഉന്നതാധികാരം വിനിയോഗിക്കാന്‍ പ്രസിഡന്‍റ് മക്രോണിന് കഴിയട്ടെയെന്ന് ആശംസിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, ഫ്രാന്‍സിന്, അതിന്‍റെ വൈവിധ്യസമ്പന്നതയാര്‍ന്ന ധാര്‍മ്മിക പാരമ്പര്യങ്ങളോടും ക്രൈസ്തവപാരമ്പര്യത്താല്‍ മുദ്രിതമായ ആദ്ധ്യാത്മിക പൈതൃകത്തോടും വിശ്വസ്തപുലര്‍ത്തിക്കൊണ്ട് നീതിയും സാഹോദര്യവും കൂടുതല്‍ വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ദൈവസഹായം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു.

സമാധാനസംസ്ഥാപനം, പൊതുനന്മ, ജീവനോടുള്ള ആദരവ്, എല്ലാവ്യക്തികളുടെയും ജനങ്ങളുടെയും മാനവാന്തസ്സ് സംരക്ഷണം എന്നിവയ്ക്കായുള്ള പരിശ്രമം തുടരാന്‍ ഫ്രാന്‍സിനു കഴിയട്ടെയെന്നും പാപ്പാ ആശംസിക്കുകയും പ്രസിഡന്‍റിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കുമുഴുവനും ദൈവാനുഗ്രഹം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.