സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

വാക്കുകളാലല്ല, പ്രവ‍ൃത്തിയാല്‍ ക്രിസ്തുവിനെ അനുഗമിക്കുക-പാപ്പാ


ജീവിതംകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള അനുഗ്രഹം യാചിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

തിങ്കളാഴ്ച (15/05/17) ഫ്രാന്‍സീസ് പാപ്പാ തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച സന്ദേശത്തിലാണ് ഈ ആഹ്വാനം ഉള്ളത്.

“യേശുവിനെ വാക്കുകള്‍കൊണ്ടല്ല, പ്രത്യുത, പ്രവൃത്തികള്‍കൊണ്ട് വിശ്വസ്തതയോടെ പിന്‍ചെല്ലുന്നതിനും നമ്മുടെ കുരിശു വഹിക്കാന്‍ ക്ഷമയുണ്ടാകുന്നതിനുമുള്ള അനുഗ്രഹം നമുക്ക് യാചിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.