സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ലോകം

''കുടിയേറ്റത്തെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഗ്രഹിക്കുക'': ആര്‍ച്ചുബിഷപ്പ് ജുര്‍കോവിച്ച്


വൈദേശികജനതയോടുള്ള ഭയവും വര്‍ഗീയതയും എല്ലാത്തരത്തിലുമുള്ള വിവേചനവും അകറ്റി സുരക്ഷിതവും ക്രമീകൃതവുമായ കുടിയേറ്റത്തിന് ആഗോളതലത്തില്‍ ഇടമൊരുക്കുക എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു ജനീവയിലെ ഐക്യരാഷ്ട്രസഭ, മറ്റു അന്തര്‍ദേശീയസംഘടകള്‍ എന്നിവയ്ക്കുവേണ്ടിയുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍കോവിച്ച്.

കുടിയേറ്റത്തെക്കുറിച്ചു റിപ്പോര്‍ട്ടുകള്‍, വൈകാരികതയും നിഷേധാത്മകതയും ഉളവാകു ന്ന രീതിയിലുള്ള പദങ്ങളും അവതരണങ്ങളും ഒഴിവാക്കി കുടിയേറ്റത്തിനു പിന്നിലുള്ള സത്യവും യാഥാര്‍ഥ്യവും ഗ്രഹിക്കത്തക്കവിധത്തില്‍ ഉള്ളതായിരിക്കുക എന്നും, മാത്രമല്ല, മുഖ്യധാരാജനതകളില്‍ നിന്നും, അധീശത്വസംസ്ക്കാമുള്ളവരില്‍ നിന്നും വ്യത്യസ്തരായി അവരെ വീക്ഷിക്കുന്ന പ്രവണതയില്‍ നിന്നു നാം സ്വതന്ത്രരാകണമെന്നും, ഫ്രാന്‍സീസ് പാപ്പാ ഈ വിഷയ ത്തില്‍ നല്‍കിയിട്ടുള്ള സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ജുര്‍കോവിച്ച്, മെയ് ഒന്‍പതാം തീയതി ജനീവയിലെ സമ്മേളനത്തില്‍  രാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു.