സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / വത്തിക്കാന്‍ / പരിപാടികള്‍

ഇറ്റലിയിലെ ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പാപ്പായുടെ ചാരെ


ഇറ്റലിയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന 7000ത്തോളം  വിദ്യാര്‍ത്ഥികള്‍ക്ക് പാപ്പാ വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

ശനിയാഴ്ച(06/05/17) പോള്‍ ആറാമന്‍ ശാലയിലായിരുന്നു കൂടിക്കാഴ്ച അരങ്ങേറിയത്.

“സമാധാനം, സഹോദര്യം, സംഭാഷണം, എന്നിവയ്ക്കായുള്ള ദേശീയ വിദ്യാലയസമാഗമത്തിന്‍റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.

വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ഒന്നായ സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗമാണ് പാപ്പായും വിദ്യാര്‍ത്ഥികളുമായുള്ള ഈ കൂടിക്കാഴ്ച വത്തിക്കാനില്‍ ആസൂത്രണം ചെയ്തത്.

ഈ കൂടിക്കാഴ്ചാവേളയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പാപ്പാ ഉത്തരമേകുകയും ചെയ്തു.