സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / സഭ / ഏഷ്യ

വിയറ്റ്നാമിലെ കര്‍ദ്ദിനാള്‍ ത്വാന്‍റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു


വിശുദ്ധരുടെ നാമകരണനടപടി ക്രമങ്ങള്‍ സംബന്ധിച്ച ഡിക്രി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.  മെയ് 4-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വത്തിക്കന്‍ നാമകരണനടപടികള്‍ക്കുള്ള പുതിയ ഡിക്രി  പ്രസിദ്ധപ്പെടുത്തിയത്.

1. വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ട ദൈവദാസര്‍

വ്യാഴാഴ്ച ഒപ്പുവച്ച ഡിക്രിയില്‍ സഭയിലെ ഏഴ് പേരുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് ​അംഗീകരിക്കുകയുണ്ടായി :  1) വിയറ്റ്നാംകാരനായ, ദൈവദാസന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് സേവ്യര്‍   ഗ്വേന്‍ വാന്‍ ത്വാന്‍ (1928-2002). നത്രാങ്, സൈഗോണ്‍, വാഡേസെ എന്നിവിടങ്ങളിലെ മെത്രാനായിരുന്നു കര്‍ദ്ദിനാള്‍ വാന്‍ ത്വാന്‍. വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് മതപീഡനകാലത്ത് ബന്ധിയാക്കപ്പെട്ടു. 13 വര്‍ഷക്കാലം അദ്ദേഹം തടങ്കലിലായിരുന്നു.   2) ഇറ്റലിയിലെ ഫ്ലോറന്‍സിന്‍റെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍  ഏലിയ ദേലാ കോസ്താ. (1872-1961).  3) ഈശോയുടെ തിരുഹൃദയത്തിന്‍റെ ഊര്‍സുലൈന്‍ സഹോദരിമാരുടെ സഭാസ്ഥാപക ഇറ്റലിയിലെ ബ്രെഗാന്‍സായില്‍ ജനിച്ച ജൊവാന്നാ മനേഗിനി (1868-1918). 4) പാവങ്ങളുടെ ദാസിമാരുടെ സന്ന്യാസസഭയുടെ  സുപ്പീരിയര്‍ ജനറല്‍, ഇറ്റലിയിലെ പലേര്‍മോ സ്വദേശിനി വിന്‍ചെന്‍സീനോ കുസ്മാനോ (1826-1894).  5) സമാധാന രാജ്ഞിയുടെ സമൂഹത്തിന്‍റെ സ്ഥാപകനും കുടുംബസ്ഥനും ഇറ്റലിയില്‍ വെറോണ സ്വദേശിയുമായ അലക്സാണ്ടര്‍ നൊത്താഗര്‍ (1943-1986).  6) ആത്മീയ സിദ്ധികളുടെയും വെളിപാടുകളുടെയും റോമന്‍കാരി അല്‍മായസ്ത്രീ എഡ്വിഗെ കര്‍ബോനി (1880-1952).   7) ഓപൂസ് ദേയി സന്ന്യാസസമൂഹാംഗവും മെക്സിക്കന്‍ സ്വദേശിനിയുമായ അല്‍മായ സഹോദരി മരിയ ഗ്വാദലൂപെ ഓര്‍തിസ് (1916-1975). മേല്പറഞ്ഞ ഏഴുപേരും ഈ ഡിക്രിയോടെ ധന്യരെന്ന് വളിക്കപ്പെടും.

2.  ധന്യാത്മാക്കളുടെ അത്ഭുതങ്ങള്‍ അംഗീകരിച്ചു

ഈ  ഡിക്രിപ്രകാരം ആഗോളസഭയിലെ നാലു ധന്യാത്മാക്കളുടെ മാദ്ധ്യസ്ഥത്തില്‍ നടന്ന അത്ഭുതങ്ങള്‍ പാപ്പാ അംഗീകരിച്ചു. 1) കപ്പൂച്ചിന്‍ സഭാംഗം അമേക്കക്കാരനുമായ ധന്യനായ ഫ്രാന്‍സിസ് സൊലാനോ കാസി (1870- 1957). 2) അമലോത്ഭവനാഥയുടെ സഹോദരിമാരുടെ സന്ന്യാസസഭാ സ്ഥാപകയും ഫ്രാന്‍സില്‍നിന്നുമുള്ള ധന്യയായ മരിയ അഡലൈഡ്  ദെ ബാസ് ത്രേഗ്വിലിയോണ്‍ (1789-1828). 3) ഉണ്ണീശോയുടെ പാവപ്പെട്ട സഹോദരിമാരുടെ സഭാസ്ഥാപക, ഇറ്റലിക്കാരി ധന്യയായ ക്യാരാ ഫെ (1815-1896). 4) ഈശോയുടെ തിരുഹൃദയത്തിന്‍റെ ദാസിമാരുടെ  സഭാസ്ഥാപകയും അര്‍ജന്‍റീനക്കാരിയും -  ധന്യയായ കതലീനാ മരിയ റോഡ്രിക്സ് (1823-1896). ഈ ധന്യാത്മാക്കളെ ഉടനെ സഭ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തും.

3. മഡഗാസ്ക്കറിലെ രക്തസാക്ഷി   ആഫ്രിക്കന്‍ ദ്വീപുരാജ്യമായ മഡഗാസ്ക്കറിന്‍റെ രക്തസാക്ഷി - കുടുംബസ്ഥനും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാഗവുമായ ദൈവദാസന്‍ ലൂചിയാനോ ബത്തൊവാസോയുടെ 17 ഏപ്രില്‍ 1947-ല്‍ നടന്ന വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്വം പാപ്പാ അംഗീകരിച്ചു. ഈ അല്‍മായ രക്തസാക്ഷിയെയും സഭ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തും.