സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / വത്തിക്കാന്‍ / പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വൈദികപട്ടം നല്കും


മെയ് 7-Ɔ൦ തിയതി ഞായറാഴ്ച  പ്രാദേശിക സമയം രാവിലെ 9.15-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ചായിരിക്കും പാപ്പാ ഫ്രാന്‍സിസ് 10 ഡീക്കന്മാര്‍ക്ക് വൈദികപട്ടം നല്കുന്നത്. അവരില്‍ 4 പേര്‍ റോമാരൂപതയുടെ പൊന്തിഫിക്കല്‍ റോമന്‍ മേജര്‍ സെമിനാരിയിലും, രണ്ടു പേര്‍ ദിവ്യക്ഷകന്‍റെ നാമത്തിലുള്ള റോമിലെ സെമിനാരിയിലും പഠിച്ചവരാണ്.  ബാക്കി നാലുപേര്‍  പെറു, അസര്‍ബൈജാന്‍, ഇറ്റലി എന്നിവിടങ്ങളിലെ വിവിധ സെമിനാരികളില്‍ പഠിച്ച ഡീക്കന്മാരുമാണ്.

ദൈവവിളിക്കായുള്ള 54-Ɔമത് ആഗോള പ്രാര്‍ത്ഥനാദിനത്തിലും ‘നല്ലിടയന്‍റെ ദിനം’ എന്നു വിളിക്കപ്പെടുന്ന പെസഹാക്കാലം 4-Ɔ൦ വാരം ഞായറാഴ്ചയിലുമാണ് പാപ്പാ ഫ്രാന്‍സിസ് 10 പേരെ വൈദിക ശുശ്രൂഷയിലേയ്ക്ക് ഉയര്‍ത്തുന്നത്.