സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പരിപാടികള്‍

''ശ്രവിക്കാനുള്ള കഴിവ് സുപ്രധാനം'': ഫ്രാന്‍സീസ് പാപ്പാ


''ശ്രവിക്കാനുള്ള കഴിവ് സുപ്രധാനം'': ഫ്രാന്‍സീസ് പാപ്പാ

ഇംഗ്ലണ്ടില്‍ നിന്നുമെത്തിയ മുസ്ലീം പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.  ഏപ്രില്‍ അഞ്ചാംതീയതി ബുധനാഴ്ച രാവിലെ പത്തുപേരടങ്ങിയ ഈ പ്രതിനിധി സംഘത്തെ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:

ആനന്ദത്തോടെ നിങ്ങളെ ഞാന്‍ സ്വീകരിക്കുന്നു.  നമ്മുടെയിടയില്‍, മാനവസമുദായത്തില്‍ നാം ചെ യ്യേണ്ട ഏറ്റവും സുപ്രധാനമായ ജോലി, ശ്രവണജോലി ആണെന്നു ചിന്തിക്കുന്നതിനു ഞാന്‍ ഇഷ്ടപ്പെടുന്നു.  ശ്രവിക്കുക; ഉത്തരം കൊടുക്കുന്നതിനു തിടുക്കം കൂട്ടേണ്ടതില്ല.  എന്‍റെ സഹോദരന്‍റെ, സഹോദരിയുടെ വാക്കുകള്‍ സ്വീകരിക്കുക; അതിനുശേഷംമാത്രം എന്‍റേതു നല്‍കുന്നതിനെക്കുറിച്ച്...  എന്തെന്നാല്‍, ശ്രവിക്കാനുള്ള കഴിവ്, അതു വളരെ പ്രധാനമാണ്.  ഇതു വളരെ മനോഹരമാണ്.  ജനങ്ങള്‍ക്ക് ഈ കഴിവ്, ശ്രവിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുമ്പോള്‍, അവര്‍ താഴ്ന്ന സ്വരത്തില്‍, ശാന്തമായി...  നേരെമറിച്ച്, ഉച്ചത്തില്‍ സംസാരിക്കുന്നവരും ആക്രോശിക്കുന്നവരുമുണ്ട്.  സഹോദരര്‍ക്കിടയില്‍, നാമെല്ലാവരും സംസാരിക്കേണ്ടത് ആവശ്യമാണ്.  നമ്മെത്തന്നെ ശ്രവിച്ചുകൊണ്ട് പതുക്കെ സംസാരിക്കുകയും,  സമാധാനത്തോടെ ഒരുമിച്ചു പാത അന്വേഷിക്കുകയും ചെയ്യുകയാണ് നാം. മറ്റുള്ളവരെ ശ്രദ്ധിച്ചുകൊണ്ട് നാം സംസാരിക്കുന്നെങ്കില്‍ ഇപ്പോള്‍ത്തന്നെ നാം നമ്മുടെ പാതയിലായിരിക്കുന്നു.

നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ യാത്രയ്ക്കു നിങ്ങളോടു ഞാന്‍ നന്ദി പറയുന്നു. സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തോടു നിങ്ങളെ അനുഗ്രഹിക്കുന്നതിനു ഞാന്‍ യാചിക്കുന്നു. എനിക്കുവേണ്ടി പ്രാര്‍ഥിക്കണമേയെന്നു നിങ്ങളോടു ഞാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു.  വളരെ നന്ദി.