സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / വത്തിക്കാന്‍ / പ്രബോധനങ്ങള്‍

വാര്‍ത്തകള്‍ വളച്ചൊടിക്കരുത്-കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍


വാര്‍ത്തകള്‍ വളച്ചൊടിക്കാതെ സത്യസന്ധമായി നല്കാന്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നു.

ഇറ്റലിയിലെ പത്രപ്രവര്‍ത്തകരുടെ ദേശിയസമിതിയുടെ പുതിയ ആസ്ഥാനത്തിന്‍റെ വ്യാഴാഴ്ച(16/03/17) നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം ഇത് ഓര്‍മ്മിപ്പിച്ചത്.

വഞ്ചകമായ ഒരു അധികാര വ്യവസ്ഥിതി വാര്‍ത്തകളെ ഉപകരണങ്ങളാക്കുന്ന അപകടം പതിയിരിപ്പുണ്ടെന്നും ഭിന്നിപ്പിക്കലല്ല ഒന്നിപ്പിക്കലായിരിക്കണം മാദ്ധ്യമ ധര്‍മ്മമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.

നിസ്സംഗതയുടെ വ്യാപനം തടയുന്നതിന് സംഭാവനയേകും വിധം സംഭാഷണത്തിന്‍റെ പാലങ്ങള്‍ പണിയുന്നവരാകണം മാദ്ധ്യമപ്രവര്‍ത്തകരെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.