സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

നിസ്സംഗത വെടിയുക, പാവങ്ങളെ കൈപിടിച്ചുയര്‍ത്തുക-കാരിത്താസ്


നരകുലം അപകടത്തിലാണെന്നതിനെക്കുറിച്ച് ആഗോളതലത്തിലുള്ള ഒരവബോധം അനിവാര്യമാണെന്ന് കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസ് ഇന്‍റര്‍ നാസിയൊണാലിസ്.

ലോകം കടുത്ത മാനവികപ്രതിസന്ധിയിലാണെന്ന അപായസൂചനനല്കുന്ന ഐക്യരാഷ്ട്രസഭയുടെ പഠനങ്ങളോടു പ്രതികരിക്കുകയായിരുന്നു കാരിത്താസ് ഇന്‍റര്‍നസിയൊണാലിസിന്‍റെ സെക്രട്ടറി ജനറല്‍ മൈക്കിള്‍ റോയ്.

ഭക്ഷ്യക്ഷാമം മൂലം ദുരിതമനുഭവിക്കുന്നവരുടെ സംഖ്യ 2 കോടിയിലേറെയാണെന്നും  പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്നതിനെക്കുറിച്ച് ലോകം ചിന്തിക്കാത്ത ഒരവസ്ഥയാണുള്ളതെന്നും നിസ്സംഗതയുടെ ആഗോളവത്കരണം ഈ ചരിത്രഘട്ടത്തിന്‍റെ വെല്ലുവിളികളില്‍ ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.