സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / ലോകവാര്‍ത്തകള്‍ / മനുഷ്യാവകാശം

അപകട നിലയിലേയ്ക്കു നീങ്ങുന്ന ഭക്ഷ്യസുരക്ഷയെക്കുറിച്ച് ‘ഫാവോ’


ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് ‘ഫോവോ’യുടെ ഏറ്റവും അടുത്തകാലത്തെ പ്രസ്ഥാവന. ഡറക്ടര്‍ ജനറല്‍, ഹൊസ്സെ ഗ്രാത്സിയാനോയുടെ പ്രസ്താനയില്‍നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍: 

മനുഷ്യകുലത്തിന്‍റെ ഭക്ഷ്യസുരക്ഷ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യവിഭാഗത്തിന്‍റെ  (ഫാവോയുടെ) ഡയറക്ടര്‍ ജനറല്‍, ഹൊസ്സെ ഗ്രാത്സിയാനോ ഡിസില്‍വ പ്രസ്താവനയിലൂടെ അറിയിച്ചു. ഫെബ്രുവരി 22-Ɔ൦ തിയതി ബുധനാഴ്ച ഭക്ഷ്യസുരക്ഷയ്ക്കായുള്ള യുഎന്നിന്‍റെ രാജ്യാന്തര സംഘടന, റോമിലെ ഫാവോ ആസ്ഥാനത്തുനിന്നും പുറത്തുവിട്ട പ്രസ്താവനയിലാണ് അധികം വിദൂരത്തല്ലാതെ ആഗോള ജനത നേരിടേണ്ടി വന്നേക്കാവുന്ന ദുരന്തത്തെക്കുറിച്ച് ഗ്രാത്സിയാന്നോ മുന്നറിയിപ്പു നല്കിയത്.

ആഗോളതലത്തിലുള്ള ജീവനോപായ സമ്പത്തുക്കളുടെ നശീകരണവും, അതു കാരണമാക്കുന്ന ഭക്ഷ്യോല്പന്നങ്ങളുടെ കുറവ്, വര്‍ദ്ധിച്ചുവരുന്ന അസമത്വം, കാലാവസ്ഥാക്കെടുതികള്‍ എന്നിവയാണ് പൊതുവെ കണക്കുകൂട്ടുന്ന ഭക്ഷ്യസുരക്ഷയുടെയും സുസ്ഥിതിയുടെയും അപകടനിലയ്ക്കു കാരണമെന്ന് ഫാവോയുടെ പ്രസ്താവന വിശദീകരിക്കുന്നുണ്ട്.  

കഴിഞ്ഞ 30 വര്‍ഷങ്ങളായിട്ട് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്‍റെ മേഖലയില്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ പൊതുവെ സാധിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഭക്ഷ്യോല്പാദന വര്‍ദ്ധനവിനോ‌ടു ബന്ധപ്പെട്ട സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുകയും, പാരിസ്ഥിതികവും സാമൂഹികവുമായ സുസ്ഥിതിയെ തകിടംമറിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂമിയുടെ പച്ചപ്പുതപ്പായിരുന്ന വനങ്ങളില്‍ പകുതിയും വെട്ടിനശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഭൂമിയിലെ ജലസ്രോതസ്സുക്കള്‍ വാര്‍ന്നുപോയിട്ടുണ്ട്. ജൈവവൈവിദ്ധ്യങ്ങളുടെ വംശനാശവും ആഗോളതലത്തില്‍ ശ്രദ്ധേയമായ മറ്റൊരു പ്രതിഭാസമാണ്. ഇന്നിന്‍റെ ഈ നില തുടരുകയാണെങ്കില്‍ ഭൂമിയുടെ സന്തുലിതാവസ്ഥ തകര്‍ന്ന് മനുഷ്യജീവനെ ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലേയ്ക്ക് ഭൂമിയും പരിസ്ഥിതിയും 50 വര്‍ഷത്തില്‍ എത്തിച്ചേരാമെന്നാണ് ശാസ്ത്രീയ നിഗമനം. 

2050-ഓടെ ഭൂമിയുടെ ജനസംഖ്യ ഇപ്പോഴുള്ള ശരാശരി 700 കോടി, 1000 കോടിയായി വര്‍ദ്ധിക്കുന്നതോടെ പിന്നെയും ജീവന്‍റെ സുസ്ഥിതി ഭക്ഷ്യസുസ്ഥിയെ കേന്ദ്രീകരിച്ചു ചിന്തിച്ചാല്‍ത്തന്നെ ഭൂമുഖത്ത് അപകടകരമാകുകയാണ്. ജനസംഖ്യ നിരക്കനുസരിച്ച് ഭക്ഷ്യോല്പാദനത്തിന്‍റെ ആനുപാതികമായ 50 ശതമാനം വര്‍ദ്ധനവ് അന്ന് ആവശ്യമായിവരും. ഫാവോയുടെ പ്രസ്താവന വ്യക്തമാക്കി. ജനസംഖ്യാവര്‍ദ്ധനവ് ഭക്ഷ്യോല്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കും. എന്നാല്‍ ധാന്യലഭ്യത ആഗോളതലത്തില്‍ ഏറെ കുറഞ്ഞുവരികയാണ്. അതോടൊപ്പം മനുഷ്യന്‍റെ ഭക്ഷണക്രമത്തില്‍ ഇന്ന് വലിയ മാറ്റങ്ങളും (global dietry transition) വന്നുകഴിഞ്ഞിട്ടുണ്ട്.  

കലാവസ്ഥാ വ്യതിയാനം ഭക്ഷ്യോല്പാദനത്തിന്‍റെ എല്ലാമേഖലകളെയും കഠിനമായി ബാധിക്കുന്നുണ്ട്. അത് ചിലയിടങ്ങളില്‍ വരള്‍ച്ചായും മറ്റിടങ്ങളില്‍ വെള്ളപ്പൊക്കമായും അനുഭവപ്പെടുന്നതും ഏറെ അമ്പരപ്പിക്കുന്നതാണ്.   ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും ഭക്ഷ്യസുരക്ഷയുടെ സുസ്ഥിതിക്കുമുള്ള പരിഹാരം നമ്മുടെ പരിശ്രമങ്ങളെ മെച്ചപ്പെടുത്തുകയാണ്. പ്രത്യേകിച്ച് വര്‍ദ്ധിച്ചുവരുന്ന ആഗോള ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായ കാര്‍ഷിക മേഖലയുടെ മെച്ചപ്പെടുത്തലും ഉല്പാദന വര്‍ദ്ധനവും അനിവാര്യമാണ്. ഭക്ഷ്യോല്പാദന മേഖലയില്‍, വിശിഷ്യാ ധാന്യവിളകളുടെ വര്‍ദ്ധനവില്‍ സ്ഥിരതകണ്ടെത്തുക. അടച്ചിട്ടിരിക്കുന്നതും,  വിനാശകരമാക്കിത്തീര്‍ത്തിരിക്കുന്നതുമായ ഉപായസാദ്ധ്യതകളുടെ കഴിവും കരുത്തും പുനരാവിഷ്ക്കരിക്കുക. അങ്ങനെ അടിസ്ഥാനപരമായി വലിയൊരു മാറ്റമാണ് ലോകത്തിന് അനിവാര്യം...

ഇനിയും വിവരങ്ങള്‍ക്ക് cf. FAO,  article on : food security “in jeopardy” due to multiple challenges, report warns