സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

അനീതിയെ ചെറുക്കുന്ന യുവഹൃദയം- പാപ്പായുടെ ട്വീറ്റ്


യുവഹൃദയങ്ങള്‍ അനീതിയെ വച്ചുപൊറുപ്പിക്കില്ലെന്ന് മാര്‍പ്പാപ്പാ.

വിവിധ ഭാഷകളിലായി 3 കോടിയിലേറെവരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (17/02/17) കണ്ണിചേര്‍ത്ത  ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ യുവഹൃദയങ്ങളുടെ ഈ നന്മയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്..

“യുവഹൃദയം അനീതി സഹിക്കില്ല, വലിച്ചെറിയല്‍ സംസ്കാരത്തെ പ്രണമിക്കാനും നിസ്സംഗതയുടെ ആഗോളവത്ക്കരണത്തിന് അടിയറവ് പറയാനും അതിനാകില്ല” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.