സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:
വത്തിക്കാന്‍ റേഡിയോ

ഹോം പേജ്. / പാപ്പാ ഫ്രാന്‍സിസ് / പ്രബോധനങ്ങള്‍

കഷ്ടതയിലായിരിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി ഫെബ്രുവരിയിലെ പ്രാര്‍ഥനാനിയോഗം


2017 ഫെബ്രുവരി മാസത്തിലെ പ്രാര്‍ഥനാ നിയോഗം ഇതാണ്:

കഷ്ടതയിലായിരിക്കുന്ന എല്ലാവരും, പ്രത്യേകിച്ച്, ദരിദ്രരും അഭയാര്‍ഥികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നമ്മുടെ സമൂഹങ്ങളില്‍ സ്വീകൃതരാകുന്നതിനും ആശ്വാസം കണ്ടെത്തുന്നതിനും വേണ്ടി.

പ്രാര്‍ഥനാനിയോഗത്തിന്‍റെ വീഡിയോയില്‍ പാപ്പാ ഇങ്ങനെ സംസാരിക്കുന്നു:

നാം ജീവിക്കുന്നത് അംബരചുംബികളായ മാളികകളും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളും റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളും ഒക്കെയുള്ള നഗരങ്ങളിലാണ്. എന്നാല്‍, അവര്‍ പുറ മ്പോക്കുകളില്‍, പ്രാന്തപ്രദേശങ്ങളില്‍ ഉപേക്ഷിക്കുന്ന ഒരു ഭാഗമുണ്ട്. 
ഈ സാഹചര്യത്തിന്‍റെ പരിണിതഫലം ജനസംഖ്യയുടെ വലിയൊരുഭാഗം പുറംതള്ളപ്പെടുകയും പാര്‍ശ്വവല്‍ക്കരി ക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്, ഒരു ജോലിയുമില്ലാതെ, മറ്റൊരു സാധ്യതയുമില്ലാതെ, പുറത്തുകടക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ.
അവരെ ഉപേക്ഷിക്കരുതേ.  എന്നോടുകൂടി പ്രാര്‍ഥിക്കുക, കഷ്ടതയിലായിരിക്കുന്ന എല്ലാവരും, പ്രത്യേകിച്ച്, ദരിദ്രരും അഭയാര്‍ഥികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നമ്മുടെ സമൂഹങ്ങളില്‍ സ്വീകൃതരാകുന്നതിനും ആശ്വാസം കണ്ടെത്തുന്നതിനും വേണ്ടി.  

                                                                                                                   (വീഡിയോ ലഭ്യമാകുന്ന ലിങ്ക്: https://we.tl/aAlDE2TFXa)

കഷ്ടതകളുടെ നടുവില്‍ ജീവിക്കുന്ന പാവങ്ങള്‍ക്കുവേണ്ടിയുള്ള ഫ്രാന്‍സീസ് പാപ്പായുടെ ഹൃദയവേദനയും അവരെ സഹായിക്കുന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനുമുള്ള ആഹ്വാനവും നമുക്കപരിചിതമല്ല. ‘യേശുവിന്‍റെ സന്ദേശം കരുണയാണ്.  ഇതു നമ്മുടെ കര്‍ത്താവിന്‍റെ ഏറ്റവും ശക്തമായ സന്ദേശമാണ്’ എന്നു പാപ്പാസ്ഥാനം ഏറ്റെടുത്ത നാളുകളില്‍ത്തന്നെ ഉറപ്പോടെ ഏറ്റുപറയുക യും കരുണയുടെ ഒരു ജൂബിലിവത്സരം പ്രഖ്യാപിച്ചുകൊണ്ട് കാരുണ്യത്തിന്‍റെ ഹൃദയം തുറക്കാനും കരങ്ങള്‍ നീട്ടാനും കത്തോലിക്കരെ മാത്രമല്ല, മാനവകുലം മുഴുവനെയും ക്ഷണിക്കുകയും ചെയ്ത പാപ്പാ ഈയൊരു നിയോഗത്തിനായി ഒരു മാസത്തെ പ്രാര്‍ഥന നീക്കിവയ്ക്കുന്നത് നമ്മെ ഒട്ടും അതിശയിപ്പിക്കുന്നില്ല.

വീഡിയോ സന്ദേശത്തില്‍ ആദ്യം പറയുന്നത് ഇങ്ങനെയാണ്:   

നാം ജീവിക്കുന്നത് അംബരചുംബികളായ മാളികകളും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളും റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളും ഒക്കെയുള്ള നഗരങ്ങളിലാണ്.  എന്നാല്‍, അവര്‍ പുറ മ്പോക്കുകളില്‍, പ്രാന്തപ്രദേശങ്ങളില്‍ ഉപേക്ഷിക്കുന്ന ഒരു ഭാഗമുണ്ട്.

2014 ഒക്ടോബറില്‍ നടന്ന ജനകീയപ്രസ്ഥാനങ്ങളുടെ ആഗോളസമ്മേളനത്തില്‍ പാപ്പാ പറഞ്ഞതാണിത്.  ഇതോടു കൂട്ടിച്ചേര്‍ത്തു പറഞ്ഞിരിക്കുന്നതും ഇവിടെ പ്രസക്തമാണ്.  

അക്രമത്തിലൂടെയുള്ള കുടിയൊഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ - ചെറിയ വാസസ്ഥലങ്ങള്‍ ബുള്‍ഡോസറുപയോഗിച്ച് തള്ളി ത്താഴെയിടുന്നത് - എത്ര ക്രൂരമായ പ്രതീകങ്ങളാണ്. ഒരു യുദ്ധത്തിലെന്നപോലെയുള്ള പ്രതിബിംബങ്ങള്‍.  ഇവയാണ് നാമിന്നു കാണുന്നത്.

വീഡിയോ സന്ദേശത്തില്‍ പാപ്പാ തുടരുന്നു:

ഈ സാഹചര്യത്തിന്‍റെ പരിണിതഫലം ജനസംഖ്യയുടെ വലിയൊരുഭാഗം പുറംതള്ള പ്പെടുകയും പാര്‍ശ്വവല്‍ക്ക രിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ്, ഒരു ജോലിയുമില്ലാതെ, മറ്റൊരു സാധ്യതയുമില്ലാതെ, പുറത്തുകടക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ. 

സുവിശേഷത്തിന്‍റെ സന്തോഷം എന്ന അപ്പസ്തോലികാഹ്വാനത്തില്‍ പാപ്പാ ഇക്കാര്യം നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്.  അതിന്‍റെ അമ്പത്തിമൂന്നാം നമ്പറില്‍ മനുഷ്യജീവന്‍റെ മൂല്യം പരിരക്ഷിക്കാന്‍ വേണ്ടി ദൈവം നല്‍കിയിരിക്കുന്ന ‘കൊല്ലരുത്’ എന്ന പ്രമാണം ലംഘിക്കുന്ന ഇന്നത്തെ ചില പ്രവണ തകളെക്കുറിച്ച്.  ‘ഒഴിവാക്കലിന്‍റെയും അസമത്വത്തിന്‍റെയും ഒരു സമ്പദ് വ്യവസ്ഥ മാരകമാണ്.  അതുകൊണ്ട് അതിനോടും അരുത് എന്നു പറയേണ്ടിയിരിക്കുന്നു’.  പാപ്പാ തുടരുന്നതിങ്ങനെയാണ്:

പാര്‍പ്പിടമില്ലാത്ത പ്രായാധിക്യമുള്ള ഒരാള്‍ അനാവൃതനായതുകൊണ്ടു മരിക്കുമ്പോള്‍ അതു വാര്‍ത്തയാകാതിരിക്കുകയും സ്റ്റോക് മാര്‍ക്കറ്റില്‍ രണ്ടു പോയിന്‍റുകള്‍ നഷ്ടപ്പെടുമ്പോള്‍ അതു വാര്‍ത്തയാകുകയും ചെയ്യുന്നതെങ്ങനെയാണ്.  ഇത് ഒഴിവാക്കലിന്‍റെ ഒരു കാര്യമാണ്. ആളു കള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണം പാഴാക്കിക്കളയുന്നതിനെ തുടര്‍ന്നും നമുക്ക് അനുകൂലി ക്കുവാന്‍ കഴിയുമോ. ഇന്ന് എല്ലാക്കാര്യങ്ങളും മത്സരത്തിന്‍റെയും ശക്തമായതിന്‍റെ അതിജീവ നത്തിന്‍റെയും നിയമങ്ങളുടെ അധീനതയില്‍ വരുന്നു. അവിടെ ശക്തന്മാര്‍ ദുര്‍ബലരെക്കൊണ്ട് പോഷിപ്പിക്കപ്പെടുന്നു. തല്‍ഫലമായി വലിയ ജനവിഭാഗങ്ങള്‍ തൊഴിലില്ലാതെ, സാധ്യതകളി ല്ലാതെ, രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതെ ഒഴിവാക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുക യും ചെയ്യുന്നു.

‘വലിച്ചെറിയല്‍ സംസ്ക്കാരം’ കേവല ചൂഷണത്തെയും മര്‍ദ്ദനത്തെയും കുറിച്ചുള്ളതല്ല എന്നാണു പാപ്പാ പറയുന്നത്.  ഒഴിവാക്കപ്പെടുകയാണവര്‍.  അവര്‍ ചൂഷിതരല്ല, ബഹിഷ്കൃതരാണ്; അവശിഷ്ടംപോലെ തള്ളപ്പെടുന്നവര്‍. 

വീഡിയോ മെസേജിന്‍റെ മൂന്നാംഭാഗത്ത് അതായത് അവസാനഭാഗത്ത് പാപ്പാ എല്ലാവരോടുമായി അപേക്ഷിക്കുന്നതിതാണ്: 

അവരെ ഉപേക്ഷിക്കരുതേ.  എന്നോടുകൂടി പ്രാര്‍ഥിക്കുക, കഷ്ടതയിലായിരിക്കുന്ന എല്ലാവരും, പ്രത്യേകിച്ച്, ദരിദ്രരും അഭയാര്‍ഥികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും നമ്മുടെ സമൂഹങ്ങ ളില്‍ സ്വീകൃതരാകുന്നതിനും ആശ്വാസം കണ്ടെത്തുന്നതിനും വേണ്ടി. 

യേശുവിനോടു ചേര്‍ന്നുനില്ക്കുന്നതിനാണ് പാപ്പാ നമ്മോട് അപേക്ഷിക്കുന്നത്. യേശുവിന്‍റെ രക്ഷാ കരമായ ആശ്ലേഷത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിനുള്ള അപേക്ഷയാണിത്. യേശുവിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴാണ്, ശരിയായിട്ടുള്ളതു ചെയ്യാനാവുക, നന്മയായിട്ടുള്ളതു ചെയ്യാന്‍ നമുക്കാ വുക.  അതിലുമുപരി, സഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ടുതന്നെ കാരുണ്യത്തിന്‍റെ പ്രവൃത്തികള്‍ ചെ യ്യാനാവുക.  ഈ കാരുണ്യം ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ആവശ്യമായിരിക്കുന്നു. പാപ്പാ അതുകൊണ്ട് അപേക്ഷിക്കുകയാണ്.  ‘അവരെ ഉപേക്ഷിക്കരുതേ.  അവര്‍ക്കുവേണ്ടി എന്നോടുകൂടി പ്രാര്‍ഥിക്കുക.  അവരെ സമൂഹങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കുക, അവരെ ആശ്വസിപ്പിക്കുക’. 

പാപ്പായുടെ എല്ലാ പ്രഭാഷണങ്ങളിലും ഇക്കാര്യം കടന്നുവരുന്നു.  കഴിഞ്ഞ ജനുവരി 15-ന് കുടി യേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ആഗോളദിനാചരണത്തോടനുബന്ധിച്ച്, നല്‍കിയ സന്ദേശ ത്തില്‍, ഈ പ്രതിഭാസത്തിനു കാരണമായ തിന്‍മകളെ ചൂണ്ടിക്കാണിക്കുകയും അവരുടെ അവകാ ശങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് പരിഹാരപ്രവര്‍ത്തനത്തിനു ആഹ്വാനം ചെയ്യുകയും ചെയ്തിരു ന്നു. കഴിഞ്ഞ ക്രിസ്മസ് നാളിലെ ഊര്‍ബി എത് ഓര്‍ബി സന്ദേശത്തില്‍ പാപ്പാ കഷ്ടതയനുഭവിക്കുന്ന ഓരോ ജനതയെയും പ്രത്യേകം അനുസ്മരിച്ചുകൊണ്ട് അവര്‍ക്കു സമാധാനം ആശംസിക്കുകയും കാ രുണ്യത്തിന്‍റെ കരങ്ങള്‍ നീട്ടാന്‍ ലോകജനതയെ ആഹ്വാനം ചെയ്യുകയും ചെയ്തു.

യുദ്ധത്താല്‍ കീറിമുറിക്കപ്പെട്ട, ഒരുപാടുരക്തം ചിതറിക്കപ്പെട്ട സിറിയയിലെ സ്ത്രീ പുരുഷ ന്മാര്‍ക്കു സമാധാനം... ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലമുള്ള പാതകങ്ങളാല്‍ സഹിക്കുന്നവര്‍ക്ക് സമാധാനം...  അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും മനുഷ്യക്കടത്തിനിരയായവര്‍ക്കും എല്ലാത്തരത്തിലുമുള്ള വിശപ്പു സഹിക്കുന്നവര്‍ക്കും ചൂഷിതരായവര്‍ക്കും സമാധാനം...  കുടുംബത്തിലും സമൂഹത്തിലും നീതി പുലരുന്ന ഒരു ലോകത്തിനുവേണ്ടി ക്ഷമയോടും ശാന്തതയോടും കൂടി അധ്വാനിക്കുന്ന എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും സമാധാനം...

ക്രാക്കോവിലെ യുവജനസംഗമദിനങ്ങളില്‍ ഫ്രാന്‍സീസ് പാപ്പാ കുരിശിന്‍റെ വഴി നയിക്കുന്നതിനിടയില്‍ യുവജനങ്ങളോടു ചോദിച്ചു. മാനവസഹനവേളകളില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ തന്നെയാണവ:

ലോകത്തില്‍ ഇപ്രകാരം തിന്മ വിളയാടുമ്പോള്‍ എവിടെയാണ് ദൈവം? വിശപ്പുകൊണ്ടും ദാഹംകൊണ്ടും മനുഷ്യര്‍ കഷ്ടപ്പെടുമ്പോള്‍ എവിടെയാണു ദൈവം?  അനേകര്‍ പാര്‍പ്പിടരഹിതരായിരിക്കുമ്പോള്‍, പ്രവാസികളും അഭയാര്‍ഥികളും ആയിരിക്കുമ്പോള്‍ എവിടെയാണു ദൈവം? അക്രമപ്രവര്‍ത്തനങ്ങളിലും യുദ്ധങ്ങളിലും അനേകം നിഷ്ക്കളങ്കര്‍ മരിക്കുമ്പോള്‍ എവിടെയാണു ദൈവം?  പലവിധ രോഗങ്ങളാലും പകര്‍ച്ചവ്യാധികളാലും ജനം കഷ്ടപ്പെടു മ്പോള്‍ എവിടെയാണു ദൈവം ചൂഷിതരും ദരിദ്രരും ആകുലരുമായ ജനം. എവിടെയാണു ദൈവം? 

പാപ്പാതന്നെ അതിനുത്തരം പറഞ്ഞതിങ്ങനെ:

അവരിലാണു ദൈവം. അവരിലാണ് യേശു. അവരില്‍ അവിടുന്നു സഹിച്ചുകൊണ്ട്, ആഴ ത്തില്‍ അവരുമായി താദാത്മ്യപ്പെടുന്നു. അവരോടു ചേര്‍ന്നുനിന്നുകൊണ്ട്, അവരോട് ഐക്യപ്പെട്ടുകൊണ്ട്, അവരുമായി ഒരു ശരീരമായി മാറുന്നു. അവരുടെ വിലാപവഴികളില്‍ പങ്കു ചേര്‍ന്നുകൊണ്ട് കാല്‍വരി യിലേക്കു നയിക്കുന്നു.  മരക്കുരിശിനെ പുണര്‍ന്നുകൊണ്ട്, നഗ്നത യെ പുല്‍കി, വിശന്നും ദാഹിച്ചും ഏകാന്തതയില്‍, എല്ലാക്കാലത്തുമുള്ള സ്ത്രീപുരുഷന്മാരു ടെ വേദനയും മരണവും അനുഭവിക്കുന്നു.

അതെ ഈ യേശുവിനോടു ചേരാനാണ് പാപ്പാ നമ്മെ ക്ഷണിക്കുന്നത്.  ആ യേശുവിനോടൊത്ത് ന മ്മുടെ സഹോദരങ്ങളുടെ സഹനം ഏറ്റെടുക്കാനും അവര്‍ക്ക് രക്ഷയേകാനുമാണ് പാപ്പാ ആവശ്യപ്പെ ടുന്നത്.  ഇതിനു കാരണം നാം തേടേണ്ടത് മറ്റൊരിടത്തുമല്ല, യേശുവിന്‍റെ വചനങ്ങളില്‍ത്തന്നെയാണ്.

വി. മത്തായിയുടെ സുവിശേഷം അധ്യായം 25, 31 മുതലുള്ള വാക്യങ്ങളില്‍ രണ്ടു വിഭാഗത്തിലുള്ളവരെ യേശുവിനോടുകൂടി കാണാം.  അവരില്‍ വലതുഭാഗത്തുള്ളവര്‍ യേശു പറയുന്നതുപോലെ, തനിക്കു വിശന്നപ്പോള്‍ ഭക്ഷണവും, ദാഹിച്ചപ്പോള്‍ ദാഹജലവും, പരദേശിയായിരുന്നപ്പോള്‍ സ്വീകരണവും നഗ്നനായിരുന്നപ്പോള്‍ ഉടുവസ്ത്രവും രോഗിയായിരുന്നപ്പോളും കാരാഗൃഹത്തി ലായിരുന്നപ്പോഴും സാമീപ്യവും നല്‍കിയവരാണ്. വിശപ്പും ദാഹവും നഗ്നതയും വിപ്രവാസവും രോഗവും തടവറയും സഹിക്കുന്നവരിലൂടെ അവിടുന്നുതന്നെയാണ് സഹിച്ചത്.  ഇപ്പോഴും യേശു അവരുടെയിടയിലാണ്. അവരോടുകൂടി യേശുവും അരികുകളിലാണ്, പ്രാന്തപ്രദേശങ്ങളില്‍.  യേശുവുള്ളിടത്തേയ്ക്കു നമുക്കും പാപ്പായോടൊത്തു നീങ്ങാം.